ഫ്രാന്‍സിസ് മാര്‍പാപ്പ ബെല്‍ജിയത്തിലെത്തി
Mail This Article
×
ബ്രസല്‍സ് ∙ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന്റെ തുടക്കത്തില്‍ ലക്സംബര്‍ഗ് സന്ദര്‍ശിച്ച ശേഷം ഫ്രാന്‍സിസ് മാര്‍പാപ്പ ബെല്‍ജിയത്തിലെത്തി. ലക്സംബര്‍ഗില്‍ നിന്നം 55 മിനിറ്റ് നേരം വിമാനത്തില്‍ യാത്ര ചെയ്താണ് വ്യാഴാഴ്ച വൈകുന്നേരം ഫ്രാന്‍സിസ് മാര്‍പാപ്പ ബ്രസല്‍സിലെ മെല്‍സ്ബ്രോക്ക് എയര്‍ ബേസില്‍ എത്തിയത്. മാർപാപ്പയുടെ 46-ാമത് അപ്പോസ്തോലിക വിദേശ യാത്രയുടെ രണ്ടാം പാദമാണ് ഇത്.
ബെല്‍ജിയത്തിലെ അപ്പോസ്തോലിക് ന്യൂണ്‍ഷ്യോ, ആര്‍ച്ച് ബിഷപ്പ് ഫ്രാങ്കോ കൊപ്പോള, ബെല്‍ജിയം അംബാസഡര്‍ പാട്രിക് റെനോ എന്നിവര്‍ മാർപാപ്പയെ രാജ്യത്തേക്ക് സ്വാഗതം ചെയ്തു.
ഗാര്‍ഡ് ഓഫ് ഓണർ മാർപാപ്പ സ്വീകരിച്ചു. കുട്ടികളുടെ ഗായകസംഘവും പരിശുദ്ധ പിതാവിനെ സ്വാഗതം ചെയ്യുന്ന ഗാനങ്ങള്‍ ആലപിച്ചു.
English Summary:
Pope Francis Arrives in Belgium
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.