ADVERTISEMENT

ബേസിങ്സ്‌റ്റോക്ക് ∙ ബേസിങ്സ്‌റ്റോക്ക് അസോസിയേഷന്റെ ഓണാഘോഷം‌ എം പി യും കൗൺസിലറും ചേർന്ന് ഉദ്‌ഘാടനം ചെയ്തു ആഘോഷത്തിന് കേരള തനിമയിൽ അണിഞ്ഞൊരുങ്ങിയ നൂറുകണക്കിന് ആളുകൾക്കിടയിലൂടെ മോട്ടർ ബൈക്കിൽ എത്തിയ മാവേലി താരമായി.

thiruvonam-celebration-of-basingstoke-association4

അസോസിയേഷൻ പ്രസിഡന്‍റ് ബിനോ ഫിലിപ്പ് അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ, ബേസിങ്സ്‌റ്റോക്ക്‌ എം പി ലൂക്ക് മർഫിയും കൗൺസിലർ സജീഷ് ടോമും ചേർന്ന് ഭദ്രദീപം കൊളുത്തി ഓണാഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. അസോസിയേഷൻ സെക്രട്ടറി ഷംനാ പ്രശാന്ത്, ട്രഷറർ വിൻസെന്‍റ് പോൾ എന്നിവർ ചടങ്ങിൽ സംസാരിച്ചു.

thiruvonam-celebration-of-basingstoke-association3
thiruvonam-celebration-of-basingstoke-association2

ലോക കേരള സഭാംഗം സി എ ജോസഫ്, 15 വർഷമായി അസോസിയേഷൻ പരിപാടികൾക്ക് ഫോട്ടോ എടുക്കുന്ന മുൻ അസോസിയേഷൻ സെക്രട്ടറി കൂടിയായ ഷൈജു ജോസഫ് (സിയോൺ ഫൊട്ടോഗ്രാഫി), ബേസിങ്സ്‌റ്റോക്ക്‌ ചെണ്ടമേളം ടീം, ആശാൻ ഫിലിപ്പ്കുട്ടി തുടങ്ങിയവരെ അസോസിയേഷൻ ആദരിച്ചു. 

English Summary:

Thiruvonam Celebration of Basingstoke Association

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com