ADVERTISEMENT

ഏഥൻസ്∙ ഗ്രീസിലെ തിയോഡോറ രാജകുമാരി വിവാഹിതയായി. ശനിയാഴ്ച ഏഥൻസ് കത്തീഡ്രലിൽ നടന്ന രാജകീയ വിവാഹത്തിൽ മാത്യു കുമാറിനെയാണ് തിയോഡോറ രാജകുമാരി ജീവിത പങ്കാളിയായി തിരഞ്ഞെടുത്തത്. പരമ്പരാഗത ഗ്രീക്ക് ഓർത്തഡോക്സ് ആചാരങ്ങളോട് നടന്ന ചടങ്ങിലാണ് ഇരുവരും ഒന്നിച്ചത്. 

അമേരിക്കയിലെ ലൊസാഞ്ചലസ് അഭിഭാഷകനായി പ്രവർത്തിക്കുന്ന മാത്യുവും തിയോഡോറ രാജകുമാരിയും ഏറെ നാളുകളായി പ്രണയത്തിലായിരുന്നു. മാത്യു 2018 ൽ തിയോഡോറ രാജകുമാരിയോട് വിവാഹാഭ്യർത്ഥന നടത്തിയെങ്കിലും പല കാരണങ്ങൾ കൊണ്ട് തവണ ഇവരുടെ വിവാഹചടങ്ങുകൾ മാറ്റിവയ്ക്കേണ്ടി വന്നു. കോവിഡിനെ തുടർന്നാണ് ആദ്യ തവണ വിവാഹ തീയതി മാറ്റിയത്. 2023 ൽ  ഗ്രീസിലെയും ഡെൻമാർക്കിലെയും രാജകുമാരനായ മൈക്കിളിന്‍റെ മരണത്തെ തുടർന്ന് വീണ്ടും വിവാഹം മാറ്റിവയ്ക്കേണ്ടി വന്നു. 

തിയോഡോറ രാജകുമാരി ഗ്രീസിലെ അന്തരിച്ച രാജാവായ കോൺസ്റ്റന്‍റൈൻ രണ്ടാമന്‍റെയും ആൻ-മേരി രാജ്ഞിയുടെയും മകളാണ്. അഭിനയത്തോടുള്ള താത്പര്യം കാരണം തിയറ്റർ ആർട്ടിൽ ബിരുദം നേടിയ തിയോഡോറ 2010ൽ ലൊസാഞ്ചലസിലേക്ക് താമസം മാറി. 2011-ൽ 'ദി ബോൾഡ് ആൻഡ് ദി ബ്യൂട്ടിഫുൾ' എന്ന ജനപ്രിയ സീരിയിലൂടെ തിയോഡോറ അഭിനയത്തിൽ അരങ്ങേറ്റം കുറിച്ചു. 

English Summary:

Greece's Princess Theodora Marries US Lawyer In Lavish Royal Wedding

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com