മലയാളി സമാജം ചെക്ക് റിപ്പബ്ലിക് ഓണം ആഘോഷിച്ചു
Mail This Article
×
പ്രാഗ് ∙ മലയാളി സമാജം ചെക്ക് റിപ്പബ്ലിക് പ്രാഗിൽ ഓണാഘോഷം സംഘടിപ്പിച്ചു. മലയാളി കുടുംബങ്ങൾ ഉൾപ്പെടെ 450-ലധികം പേർ പങ്കെടുത്തു. ഇന്ത്യൻ അംബാസഡർ എച്ച്. ഇ. രവീഷ് കുമാറും ഭാര്യ രഞ്ജന രവീഷും ചടങ്ങിൽ പങ്കെടുത്തു.
കേരളീയ സംസ്‌കാരം പ്രദർശിപ്പിച്ചുകൊണ്ട് കലാപരിപാടികളും അരങ്ങേറി. വടംവലിയും മറ്റ് കായിക ഇനങ്ങളും ഉണ്ടായിരുന്നു. ഓണസദ്യ വിളമ്പി.
പങ്കെടുത്ത എല്ലാവർക്കും സമ്മാന വിതരണത്തോടെ ഓണാഘോഷം സമാപിച്ചു.
(വാർത്ത ∙ വെങ്കിടകൃഷ്ണൻ സുബ്രഹ്മണ്യം)
English Summary:
Malayali Samajam Czech Republic Celebrated Onam
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.