യുകെ - യൂറോപ്പ് - ആഫ്രിക്ക ഭദ്രാസന ഉദ്ഘാടനം; വിശുദ്ധ കുർബാനയും പൊതുസമ്മേളനവും നടന്നു
Mail This Article
ബർമിങ്ഹാം ∙ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ പതിനാലാമത് ഭദ്രാസനമായി രൂപം കൊണ്ട യുകെ യൂറോപ്പ് - ആഫ്രിക്ക ഭദ്രാസനത്തിന്റെ ഉദ്ഘാടനം സെപ്റ്റംബർ 29ന് ബർമിങ്ഹാമിലുള്ള ബെഥേൽ കൺവൻഷൻ സെന്ററിൽ വച്ച് സഭയുടെ പരമാധ്യക്ഷൻ അഭിവന്ദ്യ ഡോ തിയൊഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത നിർവഹിച്ചു. രാവിലെ 10 മണിക്ക് വിശുദ്ധ കുർബാനയോടെ ആരംഭിച്ച യോഗത്തിൽ ഭദ്രാസന അദ്ധ്യക്ഷൻ ഡോ. ജോസഫ് മാർ ഇവാനിയോസ് എപ്പിസ്കോപ്പാ സ്വാഗതം ആശംസിച്ചു.
ഡോ. യൂയാക്കീം മാർ കൂറിലോസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ജോസഫ് മാർ ബർന്നബാസ് സഫ്രഗൻ മെത്രാപ്പൊലീത്ത, ഡോ. ഐസക്ക് മാർ ഫീലക്‌സിനോസ് എപ്പിസ്കോപ്പാ, ഏബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പൊലീത്ത (മലങ്കര ഓർത്തഡോക്‌സ് സുറിയാനി സഭ), മാർ ജോസഫ് സ്രാമ്പിക്കൽ തിരുമേനി (സിറോ കത്തോലിക്ക സഭ), ഓക്സ്ഫോർഡ് സർവകലാശാലയുടെ വൈസ് പ്രിൻസിപ്പലായ റവ. കാനൻ പ്രഫസർ ഡോ. മാർക്ക് ചാപ്പ്മാൻ, യുകെയിലെ ആദ്യ മലയാളി എംപിയായ സോജൻ ജോസഫ് എന്നിവർ അതിഥികളായി ആശംസകൾ അറിയിക്കുകയും ചെയ്‌തു.
യുകെ, യൂറോപ്പ്, ആഫ്രിക്ക, നൈജീരിയ എന്നിവിടങ്ങളിൽ നിന്നായി ഏകദേശം രണ്ടായിരത്തിലധികം ആളുകൾ വന്ന് സംബന്ധിച്ചതായി സെക്രട്ടറി റവ. ജോൺ മാത്യു സി, ജനറൽ കൺവീനർ റവ സോജു എം. തോമസ്, കൺവീനർ പിഎം മാത്യു, ട്രഷറർ, തോമസ് ഏബ്രഹാം എന്നിവർ അറിയിച്ചു.