ADVERTISEMENT

ലണ്ടൻ∙ പടിഞ്ഞാറൻ ലണ്ടനിൽ സ്കൂളിന് സമീപം നടന്ന ആസിഡ് ആക്രമണത്തിൽ 14 വയസ്സുകാരിയായ പെൺകുട്ടിക്ക് ഗുരുതരമായി പരുക്കേറ്റു. കൂടെയുണ്ടായിരുന്ന 16 കാരനായ മറ്റൊരു കുട്ടിയും പരുക്കുകളോടെ ആശുപത്രിയിലാണ്. ഇവരെ സഹായിക്കുവാൻ ശ്രമിക്കുന്നതിനിടെ സ്കൂളിലെ ജീവനക്കാരിക്കും ചെറിയ പരുക്കുകൾ സംഭവിച്ചിട്ടുണ്ട്. സ്കൂളിന് പുറത്തു വെച്ചായിരുന്നു സംഭവം. വെസ്റ്റ്ബോൺ പാർക്കിലെ വെസ്റ്റ്മിൻസ്റ്റർ അക്കാദമിയിൽ തിങ്കളാഴ്ച ഉച്ചയ്ക്ക് സ്കൂൾ സമയത്തിന് ശേഷമാണ് സംഭവം നടന്നത്. 

ആൽഫ്രഡ് റോഡിലൂടെ എത്തിയ ഒരു പുരുഷൻ കുട്ടികൾക്ക് നേരെ ആസിഡ് ആക്രമണം നടത്തിയ ശേഷം രക്ഷപ്പെടുകയായിരുന്നു എന്നാണ് മെറ്റ് പൊലീസ് നൽകുന്ന വിവരം. കറുത്ത വസ്ത്രം ധരിച്ചെത്തിയ ഇയാൾ ഇ-സ്‌കൂട്ടറിലാണ് സഞ്ചരിച്ചിരുന്നത്. മുഖം മറച്ചെത്തിയാണ് ഇയാൾ കുട്ടികൾക്ക് നേരെ ആക്രമണം നടത്തിയത്. പെൺകുട്ടിയോടൊപ്പം ഉണ്ടായിരുന്ന 16 വയസ്സുകാരനും ഇപ്പോഴും പരുക്കുകളോടെ ആശുപത്രിയിൽ തന്നെ തുടരുകയാണ്. എന്നാൽ പരുക്കേറ്റ ആൺകുട്ടി സ്കൂളിലെ വിദ്യാർഥി അല്ലെന്ന് വെസ്റ്റ്മിൻസ്റ്റർ അക്കാദമി അധികൃതർ വ്യക്തമാക്കി. സംഭവം നടന്ന ഉടൻ തന്നെ പൊലീസ് അധികൃതരും മറ്റു രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി. 

ലണ്ടൻ ഫയർ ബ്രിഗേഡിൽ നിന്നുള്ള അഗ്നിശമന സേനാംഗങ്ങളും ഹസാർഡ് വിദഗ്ധരും സ്ഥലത്തെത്തി സാഹചര്യങ്ങൾ വിലയിരുത്തി. ആക്രമണം നടത്താൻ ഉപയോഗിച്ച പദാർത്ഥത്തിന്റെ പരിശോധനകൾ തുടരുകയാണെന്ന് പൊലീസ് അധികൃതർ വ്യക്തമാക്കി. സംഭവത്തെ തുടർന്ന് സ്കൂളിന് അവധി നൽകി. സ്കൂൾ സമയം കഴിഞ്ഞ് വിദ്യാർഥികളും ജീവനക്കാരും സ്കൂൾ കോമ്പൗണ്ടിൽ നിന്ന് പുറത്തു പോകുമ്പോൾ നടന്ന വേദനാജനകമായ ഈ സംഭവം ആശങ്ക ഉണ്ടാക്കുന്നത് ആണെന്ന് വെസ്റ്റ്മിൻസ്റ്റർ അക്കാദമിയുടെ പ്രിൻസിപ്പൽ നുമേര അൻവർ പറഞ്ഞു.  അന്വേഷണം പുരോഗമിക്കുകയാണെന്ന് പൊലീസും അറിയിച്ചു.

English Summary:

Acid attack on school students in London; A 14-year-old girl was seriously injured

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com