ADVERTISEMENT

ദ്രോഗഡ ∙ അയർലൻഡിലെ ദ്രോഗഡയിൽ ഇന്ത്യൻ അസോസിയേഷൻ (ഡിഎംഎ), റോയൽ ക്ലബ് എന്നിവയുടെ നേതൃത്വത്തിൽ നടത്തുന്ന ഓൾ യൂറോപ്പ് വടംവലി മത്സരം ഒക്ടോബർ 5ന് നടക്കും. ഇതിനായുള്ള ഒരുക്കങ്ങൾ പൂർത്തിയായതായി സംഘാടക സമിതി അറിയിച്ചു. ഒപ്പം അയർലൻഡ് തലത്തിലുള്ള വിവിധ മത്സരങ്ങളും നടക്കുമെന്ന്‌ സംഘാടക സമിതി ഭാരവാഹികൾ പറഞ്ഞു. 

ഓൾ അയർലൻഡ് സിനിമാറ്റിക് ഡാൻസ് കോംപറ്റീഷൻ, ഓൾ അയർലൻഡ് കളറിങ് കോംപറ്റീഷൻ, ഓൾ അയർലൻഡ് ക്വിസ് കോംപറ്റീഷൻ എന്നിവയാണ് വടംവലിക്ക് ഒപ്പം നടക്കുന്ന മറ്റ്‌ മത്സരങ്ങൾ. ദ്രോഗഡയിലെ സെന്റ് ഫെച്ചിനസ് ഗ്രൗണ്ടിലും ഓഡിറ്റോറിയത്തിലും ആയി 5ന് രാവിലെ 9 മുതൽ വൈകുന്നേരം 8 വരെയാണ് മത്സരങ്ങൾ നടക്കുക. മത്സര സ്ഥലത്ത് വിവിധതരം ഫുഡ് കൗണ്ടറുകൾ, ഷോപ്പിങ് സ്റ്റാളുകൾ എന്നിവ ക്രമീകരിച്ചിട്ടുണ്ട്. 

യൂറോപ്പിലെ വിവിധ രാജ്യങ്ങളിൽ നിന്നുമായി 19 ടീമുകൾ ഏറ്റുമുട്ടുന്ന വടംവലി മത്സരത്തിൽ ഒന്നാം സമ്മാനമായി 2024 യൂറോയും സ്വർണ കപ്പും രണ്ടാം സമ്മാനമായി 1001 യൂറോയും സിൽവർ കപ്പും മൂന്നാം സമ്മാനമായി 501 യൂറോയും ബ്രൗൺ കപ്പും നൽകും. മത്സരങ്ങളുടെ മുഖ്യ സ്പോൺസർമാരായി വിശ്വാസ്, ബ്രെഫ്‌നി സൊല്യൂഷൻസ്, ബ്ലൂ ചിപ്പ്, ഫിനാൻസ് ചോയ്‌സ്, ഹോളി ലാൻഡർ, ഡെലിസിയ കാറ്ററിങ്, എആർ സ്പാർക്‌സ് ബോട്ടീക് തുടങ്ങിയ സ്ഥാപനങ്ങളാണ് രംഗത്തുള്ളത്.

വടംവലി മത്സരങ്ങൾക്ക് ഒപ്പം ആദ്യമായാണ് അയർലൻഡിലെ വിവിധ കൗണ്ടികളിൽ നിന്നും 15 ടീമുകൾ മാറ്റുരയ്ക്കുന്ന ഓൾ അയർലൻഡ് സിനിമാറ്റിക് ഡാൻസ് കോംപറ്റീഷൻ നടക്കുന്നത്. ഇതിനായി ടേസ്റ്റി നിബിൾസ്, ലെ ഡിവാനോ തുടങ്ങിയ സ്ഥാപനങ്ങളാണ് മുഖ്യ സ്പോൺസർമാരായി രംഗത്ത് ഉള്ളത്. ഓൾ അയർലൻഡ് ടാലന്റ് ഹണ്ട് 2024 വഴി അയർലൻഡിലെ വിവിധ കൗണ്ടികളിൽ നിന്നുമായി നൂറുകണക്കിന് കുട്ടികൾ കളറിങ്, ഡ്രായിങ്, ക്വിസ് മത്സരങ്ങളിലും പങ്കെടുക്കും. രാവിലെ 9 മുതൽ തന്നെ വിവിധ നാടൻ വിഭവങ്ങളുടെ ഫുഡ് സ്റ്റാളുകൾ, ഷോപ്പിങ് സെന്ററുകൾ എന്നിവ പ്രവർത്തനം ആരംഭിക്കും. 

ഡാഫൊഡിൽസ് ബാൻഡ് അവതരിപ്പിക്കുന്ന ലൈവ് ബാൻഡ്, ഡിജെ കാർത്തിക് അവതരിപ്പിക്കുന്ന ഡിജെ എന്നിവയും ഉണ്ടാകും. പരിപാടികൾ ആസ്വദിക്കാൻ വരുന്നവർക്ക് ഹോളി ലാൻഡർ, ടിൽക്‌സ്, ഡെയ്‌ലി ഡിലൈറ്റ്, സ്‌പേസ് വില്ലേജ്, കാമൈൽ എന്നിവർ നൽകുന്ന ഐ ഫോൺ 15, ഐ പാഡ് 10.9", ആപ്പിൾ വാച്ച്, എയർ പോഡ്, സ്മാർട്ട്‌ വാച്ച് തുടങ്ങിയ സമ്മാനങ്ങളോടുകൂടിയ റാഫിൾ ടിക്കറ്റുകളും ഒരുക്കിയിട്ടുണ്ട്. കുടുംബസമേതം ഒരു ദിവസം അടിച്ചുപൊളിക്കാൻ എല്ലാവരെയും ദ്രോഗഡയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു. 

English Summary:

DMA Tug of War Competition on 5th October

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com