ഓണാഘോഷം സംഘടിപ്പിച്ചു
Mail This Article
ദോഹ ∙ ബർവ മദീനതനയിലെ മലയാളികളുടെ കൂട്ടയ്മ ഖത്തർ, സൗഹൃദോണം '24 എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. മദീനതന കമ്മ്യൂണിറ്റിയിൽ സംഘടിപ്പിച്ച പരിപാടിയിൽ മദീനതന നിവാസികളായ എണ്ണൂറോളം മലയാളികൾ പങ്കെടുത്തു.
പൂക്കളവും, മാവേലിയും പ്രത്യേകം സജ്ജീകരിച്ച വേദിയും, വിഭവ സമൃദ്ധമായ ഓണസദ്യയും ധ്വനി ഖത്തർ അവതരിപ്പിച്ച ചെണ്ടമേളം ആഘോഷങ്ങൾക്ക് മാറ്റ് കൂട്ടി. ഓണപ്പാട്ടുകള്‍, തിരുവാതിരക്കളി, ഉറിയടി, വടംവലി തുടങ്ങിയ വിവിധ ഓണക്കളികളും പരിപാടിയിൽ ഉണ്ടായിരുന്നു ഷബീർ ഹംസ, റീമ സച്ചിൻ, മീനു, ബിനീഷ്, നിഷാദ് തുടങ്ങിയർ ഓണക്കളികൾക്ക് നേതൃത്വം നൽകി. വൈകീട്ട് 6 മണിമുതൽ കുടുംബാംഗങ്ങളുടെയും കുട്ടികളുടെയും വൈവിധ്യമാർന്ന കലാപരിപാടികളും അരങ്ങേറി.
അക്വാ ഷുവർ റാഫിൾ ഡ്രോയിൽ അരുൺ എസ് നായർ വിജയിയായി. വിവിധ മത്സരങ്ങളിലെ വിജയികൾക്കുള്ള സമ്മാനങ്ങൾ അഫ്സൽ ചെറിച്ചി, ഡോ. ജുബിൻ, അരുൺ തോമസ്, ധന്യ അജിത്, തസ്നീമ ഫൈസൽ, നിമിത, അമീന തുടങ്ങിയവർ നൽകി. വിവിധ കലാപരിപാടികൾക്ക് ധന്യ, സുനിൽ, രജനി, അനീന, വൈശാഖ് തുടങ്ങിയവർ നേതൃത്വം നൽകി.
ഔദ്യോഗിക ചടങ്ങിൽ ശകീറ അഫ്സൽ സ്വാഗതം പറഞ്ഞു. കൺവീനർ സമീർ അഹ്മദ് വലിയവീട്ടിൽ അധ്യക്ഷത വഹിച്ചു. വസീഫ് ഫെസിലിറ്റി മാനേജർ റെയ്ഹാൻ ഉമർ, പ്രോപ്പർട്ടി സൂപ്പർവൈസർ മോന ഹസൻ, മലബാർ ഗോൾഡ് ഡെപ്യൂട്ടി ഹെഡ് യഹ് യ ഗഫൂർ, സോണൽ ഹെഡ് നൗഫൽ തടത്തിൽ, ലുലു മദിനത്തിന ബ്രാഞ്ച് മാനേജർ ഇന്ദ്ര, ഗൾഫ് മാധ്യമം സർക്യൂലഷൻ ഹെഡ് നബീൽ മാരാത്ത്, അമേരിക്കൻ ഹോസ്പിറ്റൽ ചെയർമാൻ മുഹമ്മദ് ഇഖ്‌ബാൽ, ഗുഡ്വിൽ ഫുഡ് സ്റ്റഫ് എം.ഡി മർവാൻ അബ്ദുല്ല, ചായക്കട റസ്റ്ററന്‍റ് പ്രധിനിധി ഷാനി ഷമീർ, സാബിക് മുതുവാട്ടിൽ തുടങ്ങിയവർ സംബന്ധിച്ചു. ആഷിക് മാഹി, ഫൗമിസാ എന്നിവർ അവതാരകരായിരുന്നു.