ADVERTISEMENT

ബോൾട്ടൻ ∙  ഒഐസിസി (യുകെ) യുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇത്തവണത്തെ ഗാന്ധി ജയന്തി ദിനാചരണം സാമൂഹിക പ്രതിബദ്ധത വിളിച്ചോതുന്നതായി. മാഞ്ചസ്റ്റർ റീജിയന്റെ നേതൃത്വത്തിൽ യുകെയിലെ ബോൾട്ടൻ കൗൺസിലുമായി ചേർന്നുകൊണ്ട് മാലിന്യം നിറഞ്ഞ തെരുവുകളിൽ ശുചീകരണ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടാണ് പ്രവർത്തകർ മാതൃകയായത്. 

oicc-uk-gandhi-jayanthi-celebration

രാവിലെ 11 മണിക്ക് ബോൾട്ടനിലെ പ്ലേ പാർക്ക്‌ ഗ്രൗണ്ടിൽ വെച്ച് ആരംഭിച്ച ശ്രമദാന പ്രവർത്തനങ്ങൾ ഒഐസിസി ( യുകെ) നാഷണൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉൽഘാടനം ചെയ്തു. ഒഐസിസി (യുകെ) വൈസ് പ്രസിഡന്റ് സോണി ചാക്കോ, ഒഐസിസി (യുകെ) ഔദ്യോഗിക വക്താവും പ്രോഗ്രാം കോർഡിനേറ്ററുമായ റോമി കുര്യാക്കോസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഗാന്ധി ജയന്തി ദിനം സേവന പ്രവർത്തനങ്ങൾക്കായി മാറ്റിവച്ചതിലൂടെ ഒഐസിസി (യുകെ) സമൂഹത്തിന് മഹത്തായ സന്ദേശം ആണ് നൽകുന്നതെന്നും സാമൂഹിക വിഷയങ്ങളിലുള്ള ശക്തമായ ഇടപെടലുകൾ  ഒഐസിസി തുടരുമെന്നും ഇതുപോലുള്ള വ്യത്യസ്ത ആശയങ്ങളുമായി സംഘടനയുടെ പ്രവർത്തനങ്ങൾ യുകെയിലുടനീളം വ്യാപിപ്പിക്കുമെന്നും സേവന ദിനം ഉദ്ഘാടനം ചെയ്‌തുകൊണ്ട് പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് പറഞ്ഞു. 

oicc-uk-gandhi-jayanthi-celebration

കഴിഞ്ഞ യുകെ പൊതുതിരഞ്ഞെടുപ്പിൽ ജനവിധി തേടിയ മലയാളിയും ബോൾട്ടനിലെ ഗ്രീൻ പാർട്ടി പ്രതിനിധിയുമായ ഫിലിപ്പ് കൊച്ചിട്ടി പരിപാടിയിൽ മുഖ്യാഥിതി ആയി പങ്കെടുത്തു. ഒഐസിസി (യുകെ) നാഷനൽ / റീജിയനൽ കമ്മിറ്റി ഭാരവാഹികൾ, മാഞ്ചസ്റ്ററിലെ വിവിധ സ്ഥലങ്ങളിൽ നിന്നും എത്തിചേർന്ന വനിതാ - യുവജന പ്രവർത്തകർ ഉൾപ്പടെ നിരവധി പേർ സേവന ദിനത്തിന്റെ ഭാഗമായി. പരിസ്ഥിതി പ്രവർത്തകയും 'Love Bolton, Hate Litter' പ്രചാരകയുമായ കേരൻ ലിപ്പോർട്ട് തെരുവ് ശുചീകരണ പ്രവർത്തനങ്ങൾക്ക് വേണ്ട മാർഗനിർദേശങ്ങൾ നേരത്തെ നൽകിയിരുന്നു. ഗാന്ധി ജയന്തിയോനുബന്ധിച്ചു ഒരു മലയാളി സംഘടനയുടെ നേതൃത്വത്തിൽ യുകെയിൽ ആദ്യമായി നടന്ന ശുചീകരണ പ്രവർത്തനം എന്നനിലയിൽ തദ്ദേശീയരുടെയും മാധ്യമ പ്രവർത്തകരുടെയും വലിയ ശ്രദ്ധ നേടി.

oicc-uk-gandhi-jayanthi-celebration

തുടർന്ന് ഒഐസിസി (യുകെ) നാഷനൽ വൈസ് പ്രസിഡന്റ്‌ സോണി ചാക്കോയുടെ അധ്യക്ഷതയിൽ നടന്ന ഗാന്ധിസ്മൃതി സംഗമം നാഷനൽ പ്രസിഡന്റ്‌ ഷൈനു ക്ലെയർ മാത്യൂസ് ഉദ്ഘാടനം ചെയ്തു. ഒഐസിസി (യുകെ) ഔദ്യോഗിക വക്താവ് റോമി കുര്യാക്കോസ് സ്വാഗതം ആശംസിച്ചു. തന്റെ ജീവിതം തന്നെ മറ്റുള്ളവർക്ക് മാതൃകയാക്കി കാട്ടിക്കൊടുത്ത മഹാത്മ ഗാന്ധി ഉയർത്തിപ്പിടിച്ച ആശയങ്ങളും ജീവിത മൂല്യങ്ങളും പ്രചരിപ്പിക്കുന്നതിനും പുതുതലമുറയ്ക്ക് പകർന്നു കൊടുക്കുന്നതിനും ഒഐസിസി (യുകെ) പ്രതിജ്ഞബദ്ധമാണെന്ന പൊതുവികാരം പ്രവർത്തകർ ചടങ്ങിൽ പങ്കുവെച്ചു. 

പ്രവർത്തകർ ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ഛന നടത്തി. തുടർന്നു മധുരം വിതരണം ചെയ്തു. ഒഐസിസി (യുകെ) മാഞ്ചസ്റ്ററിലെ വിവിധ യൂണിറ്റുകളെ പ്രതിനിധീകരിച്ച് ജിപ്സൺ ജോർജ് ഫിലിപ്പ്, ബിന്ദു രാജു, ഷിനാസ്, ഋഷികേശ്, അഖിൽ എന്നിവർ സംസാരിച്ചു. ഒഐസിസി നാഷനൽ കമ്മിറ്റി അംഗം ബേബി ലൂക്കോസ് നന്ദി അറിയിച്ചു. ജേക്കബ് വർഗീസ്, ബൈജു പോൾ, ഫ്രെബിൻ ഫ്രാൻസിസ്, റിജോമോൻ റെജി, രഞ്ജിത് കുമാർ, ആൽജിൻ, റീന റോമി തുടങ്ങിയവരും 'സേവന ദിന' പ്രവർത്തനങ്ങളുടെ ഭാഗമായി.

English Summary:

OICC UK Gandhi Jayanthi Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com