ട്യൂബിംഗനിൽ വിപുലമായ ഓണാഘോഷം സംഘടിപ്പിച്ചു
Mail This Article
ട്യൂബിംഗൻ ∙ ട്യൂബിംഗൻ മലയാളി സമാജം, 'ജർമൻ മല്ലൂസ് ഇൻ ട്യൂബിംഗൻ' എന്നിവയുടെ നേതൃത്വത്തിൽ ഓണാഘോഷം “മാവേലി വെറ്റിംഗ് 2024” സമുചിതമായി ആഘോഷിച്ചു. ട്യൂബിംഗൻ നഗരത്തിൽ നടന്ന ഓണാഘോഷ പരിപാടിയിൽ സാംസ്കാരിക പ്രകടനങ്ങളും, ഓണസദ്യയും, വിനോദ മത്സരങ്ങളും സംഘടിപ്പിച്ചു. ആഘോഷ പരിപാടിയിൽ രാജേഷ് സ്വാഗതം ആശംസിച്ചു.
തിരുവാതിര, ഗ്രൂപ്പ് നൃത്തങ്ങൾ, സോളോ പ്രകടനങ്ങൾ എന്നിവ ഉൾപ്പെടുത്തി ഒരുക്കിയ കലാപ്രകടനങ്ങൾ പരിപാടിയുടെ മാറ്റ് കൂട്ടി. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു. വടംവലി, മലയാളിമങ്ക, കപ്പിള്‍ മത്സരങ്ങൾ, ഡി ജെ,ലക്കി ഡ്രോ എന്നിവയും ഉണ്ടായിരിന്നു. വിജയികൾക്ക് സമ്മാന വിതരണവും നടത്തി. പ്രധാന സംഘാടകരായ രാജേഷ്, ധനേഷ്, വിനോദ്, ആലോക്, സിനു, അയ്ബിൻ, അനൂപ്, പോൾ, ടിബിൽ, ആൻസൻ, ഹരി, ദീപക്, ശ്രുതി, റിതു എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.