ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തിവച്ച് ഫ്രാന്‍സ്
Mail This Article
പാരിസ് ∙ ഇസ്രയേലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തിവച്ച് ഫ്രാന്‍സ്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോയാണ് ആയുധകയറ്റുമതി നിര്‍ത്തിവച്ചതായി പ്രഖ്യാപിച്ചത്.
ലബനൻ അതിർത്തി കടന്ന് ഇസ്രയേൽ നടത്തിയ കരയാക്രമണത്തെയും ഇമ്മാനുവൽ മക്രോ വിമർശിച്ചു. പ്രശ്നത്തിന് രാഷ്ട്രീയമായ പരിഹാരമാണ് ഉണ്ടാവേണ്ടതെന്നും അതിനാല്‍ ഇസ്രയേലിനുള്ള ആയുധ കയറ്റുമതി നിര്‍ത്തുകയാണെന്നുമാണ് മക്രോ വ്യക്തമാക്കിയത്.
ഫ്രഞ്ച് പ്രസിഡന്റിന്റെ തീരുമാനത്തെ ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു വിമർശിച്ചു. ആയുധ ഉപരോധത്തിന് ആഹ്വാനം ചെയ്യുന്നത് അപമാനകരമാണെന്നും ഫ്രാൻസിന്റെയും മറ്റ് പാശ്ചാത്യ രാജ്യങ്ങളുടെയും പിന്തുണ ഉണ്ടെങ്കിലും ഇല്ലെങ്കിലും ഇസ്രായേൽ വിജയിക്കുമെന്നും നെതന്യാഹു പറഞ്ഞു.
അതേസമയം പ്രതിരോധ മന്ത്രാലയത്തിന്റെ വാർഷിക ആയുധ കയറ്റുമതി റിപ്പോർട്ട് അനുസരിച്ച്, ഫ്രാൻസ് ഇസ്രയേലിന്റെ പ്രധാന ആയുധ ദാതാവല്ല. കഴിഞ്ഞ വർഷം 33 മില്യൻ ഡോളറിന്റെ ആയുധകയറ്റുമതിയാണ് ഇസ്രയേലിലേക്ക് ഫ്രാൻസ് നടത്തിയത്.