ADVERTISEMENT

ഡബ്ലിൻ ∙ കേരളത്തിലെ തദ്ദേശ സ്വയംഭരണ മേഖലയിലെ വികസനത്തിന് മികച്ച സംഭാവനകൾ നൽകിയ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന്‍റെ മുൻ പ്രസിഡന്റ് കെ.ടി. ശങ്കരനും വൈസ് പ്രസിഡന്‍റും അയർലൻഡിലെ പ്രവാസി മലയാളിയും ജീവകാരുണ്യ പ്രവർത്തകനുമായ എം.എം. ലിങ്ക് വിൻസ്റ്റാറിനും ഗാന്ധി സ്മൃതി പുരസ്കാരം ലഭിച്ചു. 2000 മുതൽ 2005 വരെ മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്ത് ഭരിച്ച ഇരുവരും 100% പദ്ധതി വിഹിതം ചെലവഴിക്കുന്നതിന് നേതൃത്വം നൽകി. എറണാകുളം ജില്ലയിൽ ശ്രദ്ധേയമായിട്ടുള്ള മുളന്തുരുത്തി ബ്ലോക്ക് പഞ്ചായത്തിന് നിരവധി പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ട്.

വൈദ്യുതിയില്ലാത്ത ആയിരം ഭവനങ്ങളിൽ വൈദ്യുതി എത്തിച്ചുകൊടുത്തത് ഇവരുടെ ഭരണകാലഘട്ടത്തിലാണ്. ഞണ്ടുകാട് തുരുത്ത്, മാരിത്താഴം, തടവിത്തറ, തറയിൽ മല, വെട്ടത്ത് തറ, ഉദയംപേരൂർ തീരപ്രദേശങ്ങളിൽ എല്ലാം വൈദ്യുതി എത്തിച്ചത് ഇവരുടെ നേതൃത്വത്തിലാണ്. 

English Summary:

Gandhi Smriti Award for M. M. Link Winstar and K. T. Shankar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com