ADVERTISEMENT

വിയന്ന ∙ ഫൈന്‍ ആര്‍ട്‌സ് ഇന്ത്യ ഓണാഘോഷവും പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തി. രണ്ടു വർഷത്തേക്കാണ് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തിരിക്കുന്നത്. 

പ്രസിഡന്‍റായി പ്രിന്‍സ് പത്തിപ്പറമ്പിലും, ജോണ്‍ ജോര്‍ജ് വൈസ് പ്രസിഡന്‍റായും ചുമതലയേറ്റു. ചേലപ്പുറത്ത് ജോണ്‍സണ്‍ (ജനറല്‍ സെക്രട്ടറി), സുജീഷ് സെബാസ്റ്റ്യന്‍ (ജോയിന്‍റ് സെക്രട്ടറി), സന്തോഷ് മാത്യു (ട്രഷറര്‍), ഷാജി ചേലപ്പുറത്ത്, ബിനു മാര്‍ക്കോസ് (ആര്‍ട്ട്‌സ് ക്ലബ് സെക്രട്ടറിമാര്‍), വിനോദ് യേശുദാസ്, റോയ് തെക്കുംകോവില്‍ (സ്‌പോര്‍ട്‌സ് ക്ലബ് സെക്രട്ടറിമാര്‍) എന്നിവരെയും തിരഞ്ഞെടുത്തു. സജി മതുപ്പുറത്ത് പിആര്‍ഒ ആയും, ഘോഷ് അഞ്ചേരില്‍ എക്‌സ് ഓഫിഷിയോ ആയും തുടരും.

സംഘടനയുടെ പതിനഞ്ചാമത് വാര്‍ഷികം വിപുലമായി ആഘോഷിക്കാന്‍ പദ്ധതി ഒരുക്കുന്നതായി പ്രസിഡന്‍റ് പ്രിന്‍സ് പത്തിപറമ്പില്‍ പറഞ്ഞു. സജി മതുപ്പുറത്തിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍, രാജേഷ് കയ്യാലപ്പറമ്പില്‍ പരമേശ്വരന്‍ ഓണാശംസകള്‍ നേര്‍ന്നു. കെവിന്‍ മതുപ്പുറത്ത് സ്വാഗതം ആശംസിച്ചു. മനോഹരമായ പൂക്കളം തീര്‍ത്തും, കേരളത്തനിമയില്‍ ഒരുക്കിയ വിഭവസമൃദ്ധമായ ഓണസദ്യ ആസ്വദിച്ചും ഓണാഘോഷ പരിപാടികള്‍ സമാപിച്ചു.

English Summary:

New Leaders for Fine Arts India Vienna

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com