ADVERTISEMENT

ബ്രിസ്റ്റോൾ ∙ ബ്രിസ്റ്റോൾ യാക്കോബായ സുറിയാനി പള്ളിയിൽ  വാർഷിക പെരുന്നാളും മോർ ബസേലിയോസ് യൽദോ ബാവായുടെ 339–ാം  ദുഖ്റോനോ പെരുന്നാളും ഭക്തി സാന്ദ്രമായി കൊണ്ടാടി.

bristol-mar-basilios-yaldo-jacobite-syrian-church-feast
bristol-mar-basilios-yaldo-jacobite-syrian-church-feast

ഒക്ടോബർ 5ന് വൈകുന്നേരം കൊടിയേറ്റോടു കൂടി പെരുന്നാൾ പരിപാടികൾക്ക് തുടക്കം കുറിച്ചു. ഒക്ടോബർ 6ന് നടന്ന വി. മൂന്നിന്മേൽ കുർബ്ബാനക്കു യുകെ പാത്രിയാർക്കൽ വികാരി മോർ ഒസ്ത്താത്തിയോസ് ഐസക്ക്  മെത്രാപ്പോലീത്ത പ്രധാന കാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. എൽദോസ് കറുകപ്പള്ളിൽ, ഫാ. സിബിൻ ബേബി എന്നിവർ സഹകാർമികത്വം വഹിച്ചു.

bristol-mar-basilios-yaldo-jacobite-syrian-church-feast
bristol-mar-basilios-yaldo-jacobite-syrian-church-feast

പ്രദക്ഷിണം, നേർച്ചസദ്യ, ലേലം, കൊടിയിറക്ക് എന്നിവയോടു കൂടി ഈ വർഷത്തെ പെരുന്നാൾ സമാപിച്ചു. ഏകദേശം 400 പേരോളം പെരുന്നാളിൽ പങ്കെടുത്തു. ഇടവക വികാരി റവ.ഫാ. എൽദോസ് കറുകപള്ളിൽ, ട്രസ്റ്റി ബിജു പാപ്പാരിൽ, സെക്രട്ടറി മാത്യൂ പോത്താനിക്കൽ, കമ്മിറ്റി അംഗങ്ങൾ എന്നിവർ പെരുന്നാളിന് നേതൃത്വം നൽകി.

English Summary:

Bristol Mar Basilios Yaldo Jacobite Syrian Church Feast

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com