മോർ ബസേലിയോസ് എൽദോ ബാവയുടെ ഓർമപെരുന്നാൾ ആചരിച്ചു
Mail This Article
ഡർബി ∙ മോർ ബസേലിയോസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ പരിശുദ്ധനായ മോർ ബസേലിയോസ് എൽദോ ബാവയുടെ 339-ാം ഓർമപെരുന്നാളും ക്രിസ്റ്റൽ ജൂബിലി ആഘോഷവും ഭക്ത സംഘടനകളുടെ സംയുക്ത വാർഷികവും ഒക്ടോബർ 5, 6 തീയതികളിൽ ഭക്തിപൂർവ്വം ആഘോഷിച്ചു.
5ന് വൈകിട്ട്, റവ. ഫാ. ബേസിൽ ബെന്നിയുടെ നേതൃത്വത്തിൽ ഭക്തിപൂർണ്ണമായ സന്ധ്യാപ്രാർത്ഥന നടന്നു. റവ. ഫാ. നിതിൻ കുരിയാക്കോസ് പെരുന്നാളിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള സന്ദേശം നൽകി. 6ന് നടന്ന് പൊതുസമ്മേളനത്തിൽ വികാരി റവ. ഫാ. ബേസിൽ ബെന്നി, റവ. ഫാ. നിതിൻ കുരിയാക്കോസ്, കാത്തലിക് പള്ളി സഹവികാരി റവ. ഫാ. ഡിയോഗ്രേഷ്യസ്, ഡർബി നോർത്ത് എംപി കാതറിൻ അറ്റ്കിൻസൺ, ഡാർബി മലയാളി അസോസിയേഷൻ പ്രസിഡന്‍റ് എന്നിവർ പങ്കെടുത്തു.
ദൈവാലയത്തിന്‍റെ വെബ്സൈറ്റ് , വനിതാ സമാജത്തിന്‍റെ ഒരു വർഷത്തെ ചാരിറ്റി പ്രവർത്തനങ്ങൾക്ക് എന്നിവ ഉദ്ഘാടനം ചെയ്തു. ദൈവാലയത്തിന്‍റെ യൂത്ത് അസോസിയേഷനും സ്റ്റുഡൻസ് മൂവ്മെന്‍റും രൂപീകരിച്ചു. ദൈവാലയത്തിന്‍റെ 15 വർഷത്തെ ചരിത്രം, വൈദികരുടെ സംഭാവനകൾ, വിശേഷിച്ചു റവ. ഫാ. ബിജി ചിറത്തിലാട്ടിന്‍റെ അനുസ്മരണം എന്നിവ ഉൾപ്പെടുത്തിയ വിഡിയോ ദൈവാലയാംഗങ്ങളെ വികാരനിർഭരമായ നിമിഷങ്ങളിലേക്ക് കൊണ്ടുപോയി.
കഴിഞ്ഞ 15 വർഷങ്ങളിൽ ദൈവാലയത്തിൽ ശുശ്രൂഷിച്ച ട്രസ്റ്റിമാരെയും സെക്രട്ടറിമാരെയും പൊന്നാട അണിയിച്ച് ആദരിച്ചു. 15 വർഷം വിജയകരമായ ദാമ്പത്യ ജീവിതം പൂർത്തിയാക്കിയ ദമ്പതികൾക്ക് ഉപഹാരം നൽകി. സൺഡേ സ്കൂൾ കുട്ടികൾക്കുള്ള സമ്മാനദാനവും ഭക്ത സംഘടനകൾ ചേർന്ന് അവതരിപ്പിച്ച കലാവിരുന്ന് പരിപാടിക്ക് മാറ്റ് കൂട്ടി.
യൂത്ത് അസോസിയേഷൻ ആദ്യമായി 'ഫുഡ് സ്റ്റാളും' വനിതാ സമാജം ചാരിറ്റി പ്രവർത്തനങ്ങൾക്കായി 'റാഫിൾ ടിക്കറ്റ്' നറുക്കെടുപ്പും സംഘടിപ്പിച്ചു.റവ. രാജു ചെറുവിള്ളിൽ കോറെപ്പിസ്കോപ്പായുടെ നടന്ന മുഖ്യ കാർമികത്വത്തിൽ വിശുദ്ധ കുർബാനയ്ക്ക് ശേഷം പ്രദക്ഷിണവും ഉൽപ്പന്ന ലേലവും നടന്നു.