കവൻട്രിയിലെ മലയാളി സമൂഹം ഓണാഘോഷം സംഘടിപ്പിച്ചു
Mail This Article
കവൻട്രി ∙ കവൻട്രിയിലെ മലയാളി സമൂഹം ഓണാഘോഷം സംഘടിപ്പിച്ചു. ആഘോഷത്തിൽ കവൻട്രി ലോർഡ് മേയർ, മേയറസ്, കവൻട്രി ചർച്ച് ഓഫ് ഇംഗ്ലണ്ട് ബിഷപ് എന്നിവരടക്കം നിരവധി പ്രമുഖർ പങ്കെടുത്തു. ഏകദേശം 550 പേർ പങ്കെടുത്ത ഓണസദ്യയോടെയാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചത്. തുടർന്ന് നടന്ന പരിപാടികളിൽ മലയാളി കലകളും സംസ്കാരവും പ്രതിഫലിച്ചു. അത്തപ്പൂക്കളും പൂക്കളാലും അലങ്കരിച്ച വേദിയിൽ നടന്ന പരിപാടികൾ കാണികളെ കേരളത്തിലെ ഓർമകളിലേക്ക് കൂട്ടികൊണ്ടു പോയി.
സി.കെ.സി പ്രസിഡന്‍റ് ജോൺ (ബിജു) യോഹന്നാന്‍റെ നേതൃത്വത്തിൽ നടന്ന ഉദ്ഘാടന ചടങ്ങിൽ വൻട്രി ലോർഡ് മേയർ മാൽ മട്ടൺ, മേയറസ്സ് മാഗീ ഹിക്ക്മാൻ, കവൻട്രി ആക്ടിങ്ങ് ബിഷപ്പും, ടോൺണ്ടൺ ബിഷപ്പുമായ റൂത്ത് വേർസ്‌ലി, കവൻട്രി കൗൺസിലർ റാം ലേഘാ, യുക്മാ മിഡ്ലാന്‍റസ് പ്രസിഡന്‍റ് ജോർജ് തോമസ്, മാവേലി എന്നിവരും, സി കെ സി കമ്മറ്റീ അംഗങ്ങളും ചേർന്ന് നിലവിളക്ക് കൊളുത്തി.
വിഭവസമൃദ്ധമായ ഓണസദ്യ ആഘോഷങ്ങളുടെ ഭാഗമായി ക്രമീകരിച്ചിരുന്നു. മാവേലിയെ വരവേറ്റും, തിരുവാതിരയുമായി കളം നിറഞ്ഞാണ് പരിപാടികൾക്ക് തുടക്കമായത്. മോഹിനിയാട്ടം, ഭരതനാട്യം, ക്ലാസിക്കൽ ഡാൻസ് തുടങ്ങിയ കലാപരിപാടികൾ അരങ്ങേറി. കുട്ടികളുടെയും മുതിർന്നവരുടെയും കലാപ്രകടനങ്ങൾ എല്ലാവരെയും ആകർഷിച്ചു. ജിസിഎസി, എ ലെവലിൽ പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്ക് മേയർ മൊമന്‍റോ നൽകി. ഓണം സ്പോർട്സ് ഡേയിൽ വിജയികളായവർക്ക് ട്രോഫികളും സമ്മാനിച്ചു.
ഓണാഘോഷത്തോടൊപ്പം സി കെ സിയുടെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ചെയ്തു. സി കെ സിയും സർഗം ഡാൻസ് ശ്രൂപ്പും ചേർന്നുള്ള വെൽക്കം ഡാൻസ് എല്ലാവരും ആസ്വദിച്ചു. മാവേലി അംബാനായി സ്റ്റേജിൽ നിറഞ്ഞാടിയത് എവർക്കും കൗതുകം ഉളവാക്കി. സി കെ സി കമ്മറ്റി അംഗങ്ങൾ ഓണാഘോഷത്തിനേ നേതൃത്വം നൽകിയത്. ട്രഷറർ പോളച്ചൻ പൗലോസ് സമ്മാനങ്ങളും റാഫിൾ നറുക്കെടുപ്പുകൾക്കും പോൾസൺ മത്തായി ഓണസദ്യക്കും നേതൃത്വം നൽകി. ജോയിന്‍റ് സെക്രട്ടറി റ്റാജ് തോമസ് സ്വാഗതവും സെക്രട്ടറി ജോൺസൺ യോഹന്നാൻ നന്ദിയും അറിയിച്ചു. വൈകിട്ട് പത്ത് മണിക്ക് നടന്ന ഡിജെ പാർട്ടിയോടെ ഓണാഘോഷം സമാപിച്ചു.