ADVERTISEMENT

ഒന്റാരിയോ ലണ്ടൻ ∙ ആർപ്പു വിളികളും കരഘോഷങ്ങളുമുർത്തിയ പ്രൗഡഗംഭീരമായ സദസ്സിന് ആഘോഷത്തിന്റെയും ആഹ്ളാദത്തിന്റെയും നിറമധുരം സമ്മാനിച്ച് ലണ്ടൻ ഒന്റാരിയോ മലയാളി അസോസിയേഷൻ (ലോമ) ഒരുക്കിയ തിരുവോണമധുരം 2024 ന് കൊടിയിറങ്ങി.

സെപ്റ്റംബർ 28ന് സൗണ്ടേഴ്സ് സ്ക്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച പരിപാടിയിൽ അത്തപ്പൂക്കളമൊരുക്കി പ്രീണ ഗിരീഷും മഹാബലിയായി വേഷമിട്ട് തോമസും സനൽ കുമാറും തുടങ്ങിവെച്ച പരിപാടികൾ വ്യത്യസ്ഥത കൊണ്ട് മലയാളികളുടെ ഗൃഹാതുരമായ ഓർമ്മകളുടെ ആഘോഷമായി മാറി.

london-ontario-malayalee-association-conducted-onam-celebration-1

പത്ത് മണിയോടെ ആരംഭിച്ച തിരുവാതിര മത്സരം, മാവേലി ആൻഡ് ക്രൂ മത്സരം എന്നിവയ്ക്ക് ശേഷം 11.30 ന് ആരംഭിച്ച വിഭവസമൃദ്ധമായ തിരുവോണ സദ്യയിൽ 850–ഓളം ആൾക്കാർക്കാണ്  ഒലീവ് ഗാർഡൻ റസ്റ്ററന്റ് ഭക്ഷണം വിളമ്പിയത്.

സാംസ്ക്കാരിക പരിപാടികളുടെ ആദ്യ പടിയായി നടന്ന കൈരളി ലണ്ടന്റെ ചെണ്ടമേളം ഏറെ ആവേശത്തോടെയാണ് ലണ്ടൻ മലയാളികൾ സ്വീകരിച്ചത്. തുടർന്ന് ടൊറന്റോയിൽ നിന്നും സുധാകരൻ മാഷിന്റെ നേതൃത്വത്തിൽ സമകാലിക സംഭവങ്ങളെ കോർത്തിണക്കി ഒരുകൂട്ടം കലാകാരന്മാർ അവതിപ്പിച്ച നാടകത്തിൽ അഭിനയ മുഹൂർത്തങ്ങളെ സ്വാഭാവിക രീതിയിൽ ആവിഷ്കരിച്ചത് പ്രത്യേകം അഭിനന്ദനാർഹമായിരുന്നു.

താലപ്പൊലിയുടേയും മേളവാദ്യങ്ങളുടേയും അകമ്പടിയോടെയാണ് ലോമയുടെ ക്ഷണിക്കപ്പെട്ട അതിഥികളെ വേദിയിലേക്ക് ആനയിച്ചത്. എംപി ലിയാൻ റൂഡ്, എംപി പീറ്റർ ഫ്രാഗിസ്കറ്റോസ്, എംപി ലിൻഡ്സെ മാത്തിസെൻ. എംപിപി തെരേസ ആംസ്ട്രോങ്, കൗൺസിലർ ജെറി പ്രിബിൽ, കൗൺസിലർ സൂസൻ സ്റ്റീവൻസൺ, കൗൺസിലർ കോറിൻ റഹ്മാൻ എന്നിവരെ കൂടാതെ ലണ്ടനിലെ ഭരണ നൈപുണ്യ രംഗത്തെ പ്രമുഖരായ റിച്ചാർഡ് സ്റ്റീവൻസൺ, ജോൺ ഫൈഫ്-മില്ലർ, ചെറി ലേയ്ക്ക്, ബെത്ത് ആലിസൺ, കിംബെർലി ഹെയ്ത്കോട്ട്, പ്രവീൺ വർക്കി ഫൊക്കാനയെ പ്രതിനിധീകരിച്ച് ജോജി തോമസ്, ലതാ മേനോൻ തുടങ്ങിയവരായിരുന്നു വിശിഷ്ടാതിഥികൾ. 

മേളപ്പെരുക്കത്തിന്റെ താളവിസ്മയത്തിൽ തിരുവാതിരച്ചുവടുകളുടെ നടനചാരുതയിൽ നിറഞ്ഞ സദസ്സിന്റെ കരഘോഷത്തിൽ പൊന്നാടയണിയിച്ച്, റോസാപ്പൂക്കൾ നൽകി അതിഥികളെ ഓരോരുത്തരെയായി പ്രസിഡന്റ് ഡോളറ്റ് സക്കറിയ, വൈസ് പ്രസിഡന്റ് ഗിരീഷ്  കുമാർ ജഗദീശൻ, സെക്രട്ടറി നിധിൻ ജോസഫ്, ജോ. സെക്രട്ടറി ടിൻസി എലിസബത്ത് സക്കറിയ, ട്രഷറർ സൈമൺ സബീഷ് കാരിക്കശ്ശേരി, ജോ. ട്രഷറർ ഷോജി സിനോയ്, പ്രോഗ്രാം കോർഡിനേറ്റേഴ്‌സ് അമിത്‌ ശേഖർ, ലിജി മേക്കര കമ്മിറ്റിയംഗങ്ങളായ ഷൈമി തോമസ്, നിമ്മി ഷാജി, രജനീഷ് കുമാർ, മേഘ മരിയ തുടങ്ങിയവർ ചേർന്നാണ്  വേദിയിലേക്ക് സ്വീകരിച്ചത്. ലോമ പ്രസിഡന്റും എംപിമാരും ചേർന്ന് നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്ത ചടങ്ങിൽ ഇന്ത്യയുടെ സാംസ്ക്കാരിക പാരമ്പര്യത്തോടുള്ള ആദരവും പ്രത്യേകിച്ച് കേരളത്തനിമ വിളിച്ചോതുന്ന ആഘോഷങ്ങളിൽ സംബന്ധിക്കാൻ കഴിഞ്ഞതിലുള്ള ആഹ്ളാദവും മറച്ചുവെക്കാതെയാണ് എല്ലാവരും ആശംസകൾ സദസ്സിനെ അറിയിച്ചത്.

തുടർന്ന് ആരംഭിച്ച കലാപരിപാടികൾക്ക് അവതാരികയായി വേദിയിലെത്തിയ ദുർഗ്ഗാ നടരാജ് തന്റെ വാക് ചാതുരി കൊണ്ട് സദസ്സിനെ കൈയ്യിലെടുത്തു.  ക്ലാസ്സിക്കൽ, സെമി ക്ലാസ്സിക്കൽ, സിനിമാറ്റിക്ക്, ബ്രേക്ക്  ഡാൻസ്, കൈകൊട്ടിക്കളി തുടങ്ങി വിവിധ വിഭാഗങ്ങളിലായി കിഡ്‌സും, ജൂനിയേഴ്സും, സീനിയേഴ്സും അടങ്ങിയ നൂപുര ഡാൻസ് സ്ക്കൂൾ, കലാലയ അക്കാഡമി, വർണ്ണാ ഗ്രൂപ്പ്, കളിക്കൂട്ടം ലെറ്റ്സ് ഡാൻസ്, സമ്മർ സൈഡ് ഗേൾസ്, ടീം ഫോൾക്ക്സ് 49 തുടങ്ങി ലണ്ടനിലെ അറിയപ്പെടുന്ന ടീമുകളുടെ പ്രതിഭാവിലാസം അരങ്ങിലെത്തിയപ്പോൾ തന്നെ ലോമയുടെ വേദി രാഗതാളലയ നടന വിന്യാസങ്ങളുടെ സംഗമ ഭൂമിയായി മാറി. കൂട്ടത്തിൽ ലോമയിലെ കുടുംബങ്ങൾ അവതരിപ്പിച്ച ഓണപ്പാട്ടുകളും മറ്റ് ഗാനങ്ങളും വയനാടിനുള്ള ആദരവായി ഒരുക്കിയ നൃത്തശില്പവും സദസ്സിനോപ്പം അതിഥികൾക്കും പ്രിയങ്കരങ്ങളായി.

ശ്രീമാൻ  ശ്രീമതി, മിസ്റ്റർ ആൻഡ് മിസ്സിസ് മത്സരങ്ങളാണ് തുടർന്ന് നടന്നത്, രാവിലെ മുതൽ നടന്ന എല്ലാ മത്സരങ്ങൾക്കും ആകർഷകങ്ങളായ സമ്മാനങ്ങൾ നൽകിക്കൊണ്ട് ടീം ലോമ അംഗങ്ങൾ പരിപാടിയുടെ മെഗാ സ്പോൺസർ ജെ ജെ ഹോം റിന്നോവേഷൻ, ഡയമണ്ട് സ്‌പോൺസർ വൺ ഡെന്റൽ, പ്ലാറ്റിനം സ്പോൺസേഴ്‌സായ അബിഡോസ് അക്കാഡമി, ബി ടി പെർഫോമൻസ്, ഗോൾഡ് സ്‌പോൺസേർസായ , മേനോൻ അസോസിയേറ്റ്സ്, മിന്റ് ലീവ്സ് ആൻഡ് റിയൽ ടേസ്റ്റ്, ട്രിഡന്റ്, ഗീവർ തമ്പി, ബ്രോൺസ് സ്‌പോൺസേർസായ ഇമ്മാനുവേൽ ചിമ്മിണിക്കാട്, കിഴക്കൻ തട്ടുകട, കംഫോർട്ട് കാനഡ, സാർ ഗ്രൂപ്പ് തുടങ്ങിയവരെ പ്രത്യേകം പ്രത്യേകം വേദിയിലേക്ക് ക്ഷണിച്ച്  നന്ദി അറിയിക്കുകയും മൊമെന്റോയും, സർട്ടിഫിക്കറ്റുകളും വിതരണംചെയ്തു.

English Summary:

London Ontario Malayalee Association conducted Onam Celebration

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com