ADVERTISEMENT

ബര്‍ലിന്‍ ∙   ഒക്ടോബര്‍ഫെസ്റ്റ് എന്നറിയപ്പെടുന്ന ബിയര്‍മേളയ്ക്ക് ജര്‍മനിയിലെ മ്യൂണിക്കിലെ വീസനില്‍ കൊടിയിറങ്ങി. ഫെസ്ററിന്റെ കണക്കുകളുടെ ബാക്കി പത്രം പുറത്തുവരുമ്പോള്‍ ഏഴ് ദശലക്ഷം ലീറ്റര്‍ ജര്‍മന്‍ ബിയറാണ് വിറ്റത്. 6.7 ദശലക്ഷം അതിഥികളാണ് ഇത്തവണ ഫെസ്ററില്‍ എത്തിയത്.  2023-നെ അപേക്ഷിച്ച് ഇക്കൊല്ലം 9 ശതമാനം കൂടുതലാണ്  ആളുകള്‍ കുടിച്ചത്.  ഭക്ഷണപാനീയങ്ങള്‍ക്കു പുറമെ വിനോദവും സംഘടിപ്പിച്ചിരുന്നു.  

 അഞ്ച് വിവാഹ മോതിരങ്ങളും 700 വാലറ്റുകളും നഷ്ടപ്പെട്ടു, എന്നാല്‍ മൊത്തത്തില്‍ മോശം പെരുമാറ്റം കുറഞ്ഞിരുന്നു. 2023 ലെ ഫെസ്ററിവലിനെ അപേക്ഷിച്ച് ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ 25 ശതമാനം കുറവുണ്ടായതായി മ്യൂണിക്ക് പൊലീസ് റിപ്പോര്‍ട്ട് ചെയ്തു.

English Summary:

Seven Million Liters of German Beer were Sold at Oktoberfest

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com