ADVERTISEMENT

ലണ്ടൻ ∙ ടോറി പാർട്ടിയിൽ കൂടുതൽ എംപിമാർ പിന്തുണച്ച സ്ഥാനാർഥിക്ക്  പാർട്ടി അംഗങ്ങളുടെ പിന്തുണ ലഭിക്കാതെ പോയ  ചരിത്രം ആവർത്തിക്കുമോ? ഇക്കുറിയും ഇതിനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകരുടെ വിലയിരുത്തൽ. 

ബോറിസ് ജോൺസൺ പാർട്ടി നേതൃസ്ഥാനം രാജിവച്ചപ്പോൾ നേതൃസ്ഥാനത്തേക്ക് മൽസരിക്കാനെത്തിയവരിൽനിന്നും അവസാന റൗണ്ടിലെത്തിയത് ഋഷി സുനകും ലിസ് ട്രസ്സുമായിരുന്നു. ഇവരിൽതന്നെ കൂടുതൽ എംപിമാരുടെ പിന്തുണ ലഭിച്ചത് ബോറിസ് മന്ത്രിസഭയിൽ ചാൻസിലർ കൂടിയായിരുന്ന ഇന്ത്യൻ വംശജനായ ഋഷി സുനകിനാണ്.  രാജ്യത്തുടനീളം പാർട്ടി അംഗങ്ങൾക്കിടയിൽ നടന്ന പ്രചാരണത്തിലും അവസാന റൗണ്ടിൽ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഓപ്പൺസ്റ്റേജ് ഡിബേറ്റിലും കൂടുതൽ പോയിന്റ് നേടി മുന്നിട്ടു നിന്നത് ഋഷി സുനകായിരുന്നു. പക്ഷേ, അംഗങ്ങൾ പോസ്റ്റൽ ബാലറ്റിലൂടെ രഹസ്യമായി വോട്ടുചെയ്തപ്പോൾ ഫലം മറിച്ചായി. ഇന്ത്യൻ വംശജനായ ഋഷിക്കു പകരം നേതാവായി തിരഞ്ഞെടുക്കപ്പെട്ടത് ലിസ് ട്രസ്സ്!!! 

പ്രധാനമന്ത്രിയായ ലിസ്സ് കേവലം 47 ദിവസംകൊണ്ട് രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി തകിടം മറിച്ചതും തുടർച്ചയായ വിവാദങ്ങളിൽ മൂന്നാഴ്ചയ്ക്കുള്ളിൽ മൂന്നു മന്ത്രിമാർ രാജിവച്ച് ഒഴിഞ്ഞതും ഒടുവിൽ ഏറ്റവും കുറച്ചുകാലം ബ്രിട്ടൻ ഭരിച്ച പ്രധാനമന്ത്രി എന്ന ഖ്യാതിയുമായി അവർ രാജിവച്ചൊഴിഞ്ഞതും ചരിത്രം. പിന്നീട് എംപിമാർ സാമ്പത്തിക വിദഗ്ധനായ ഋഷി സുനകിനെതന്നെ പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കാൻ നിർബന്ധിതരായി. 

ഇപ്പോൾ നേതൃസ്ഥാനത്തേക്കുള്ള തിരഞ്ഞെടുപ്പിൽ ഏറ്റവും കൂടുതൽ എംപിമാരുടെ പിന്തുല ലഭിച്ചിരിക്കുന്നത് നൈജീരിയൻ വംശജയായ കെമി ബാഡ്നോക്കിനാണ്. കെമിയേക്കൾ ഒരു വോട്ട് കുറവാണ് എതിർ സ്ഥാനാർഥിയായ റോബർട്ട് ജെനറിക്കിന്. രഹസ്യബാലറ്റിലെത്തുമ്പോൾ കെമിയുടെ നേതൃത്വം അംഗീകരിക്കാൻ പാർട്ടി അംഗങ്ങൾ തയാറാകുമോ എന്നാണ് ഇനി അറിയാനുള്ളത്. 

English Summary:

Will history repeat itself in the Conservative Party

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com