ADVERTISEMENT

ലിവർപൂൾ∙  എറണാകുളം ജില്ലയിലെ കോലഞ്ചേരി നിവാസികളുടെ യുകെയിലെ കൂട്ടായ്മയായ യുകെ കോലഞ്ചേരി സംഗമം വാർഷിക സമ്മേളനവും കുടുംബകൂട്ടായ്മയും 12 ന്  രാവിലെ 10 മണി മുതൽ വൈകിട്ട് 8 മണി വരെ ലിവർപൂളിലെ വിസ്റ്റൺ ടൗൺ ഹാളിൽ വച്ച് സംഘടിപ്പിക്കുന്നു.

ഈ വർഷത്തെ സംഗമത്തിൽ, വടംവലി, ചെണ്ടമേളം തുടങ്ങിയവയും പരമ്പരാഗത കലാരൂപങ്ങളും അംഗങ്ങളുടെയും കുടുംബാംഗങ്ങളുടെയും കായിക-കലാ മത്സരങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, കുടുംബാംഗങ്ങൾക്ക് ഒരുമിച്ച് സമയം ചെലവഴിക്കാനും പുതിയ ബന്ധങ്ങൾ സ്ഥാപിക്കാനും അവസരമൊരുക്കുന്ന നിരവധി വിനോദ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ടെന്ന് ഭാരവാഹികൾ അറിയിച്ചു.

സംഘടനാ കമ്മിറ്റി:
ചെയർമാൻ: സണ്ണി വർഗ്ഗീസ് (ലിവർപൂൾ)
ജനറൽ കൺവീനർ: ജോർജ് കുര്യാക്കോസ് (സ്വൻഡൻ)
ഫിനാൻസ് കൺവീനർ: നൈസെന്‍റ് ജേക്കബ് ബ്രിസ്റ്റോൾ)
കലാ വിഭാഗം കൺവീനർ: ബെല്ല ബേബി രാജ് (ബ്രിസ്റ്റോൾ)
സബ് കൺവീനർമാർ: ജോൺസൺ മാണി (പീറ്റർബറോ), ജെബി ചാക്കപ്പൻ (വോൾവർഹാംപ്ടൺ), അഥീന ജോൺസൺ (പീറ്റർബറോ), തങ്കച്ചൻ ഏറെക്കാട്ടുകുഴി (ബാത്ത്), ബിനു കുര്യാക്കോസ് (സതാംപ്ടൺ), അജി ജോർജ് (ലിവർപൂൾ), ഡോ. ജോഷി ജോർജ് (മാഞ്ചസ്റ്റർ)

കൂടുതൽ വിവരങ്ങൾക്ക്: സണ്ണി വർഗീസ്: 07939723720, നൈസെന്‍റ് ജേക്കബ്: 07809444940,

ജോർജ് കുര്യാക്കോസ്: 07868993920.

English Summary:

6th UK Kolancheri Sangamam in Liverpool

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com