ADVERTISEMENT

ബര്‍ലിന്‍ ∙ ജര്‍മനിയിലെ ബര്‍ലിനില്‍ മരിച്ച ആദം ജോസഫിന്റെ (30) മൃതദേഹം ഒക്ടോബര്‍ 12ന് വൈകിട്ട് ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും  നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിക്കും. തുടര്‍ന്ന് ഒക്ടോബര്‍ 15 ന് രാവിലെ 10.30 ന് മറ്റം നോര്‍ത്ത് തട്ടാരമ്പലം പൊന്നോലവീട്ടിലെ സംസ്കാര ശുശ്രൂഷയ്ക്കുശേഷം മാവേലിക്കര പത്തിച്ചിറ സെന്റ് ജോണ്‍സ് ഓര്‍ത്തഡോക്സ് വലിയപള്ളി സെമിത്തേരിയില്‍ സംസ്കരിക്കും.

ആദം ജോസഫിന്റെ മൃതദേഹം ജര്‍മന്‍ ക്രിമിനല്‍ പൊലീസിന്റെ ഫോറന്‍സിക് പരിശോധനയ്ക്കും, പൊലീസ് ക്ലിയറന്‍സിനും ശേഷം ജര്‍മനിയിലെ ഇന്ത്യൻ എംബസിക്ക് കൈമാറിയിരുന്നു. ബര്‍ലിനിലെ ഇന്ത്യൻ എംബസിയുടെ പൂര്‍ണ്ണ ചെലവിലാണ് മൃതദേഹം നാട്ടില്‍ എത്തിക്കുന്നത്.

ബര്‍ലിന്‍ ആര്‍ഡേന്‍ യൂണിവേഴ്സിറ്റിയില്‍ സൈബര്‍ സെക്യൂരിറ്റിയില്‍ മാസ്റേറഴ്സ് വിദ്യാർഥിയായിരുന്ന ആദം കഴിഞ്ഞ വര്‍ഷമാണ് ജര്‍മനിയിലെത്തിയത്. സെപ്റ്റംബര്‍ 30 ന് കാണാതായ ആദമിനെ ബര്‍ലിനിലെ ഒരു ആഫ്രിക്കന്‍ വംശജന്റെ അപ്പാര്‍ട്ട്മെന്റില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആദമിന്റെ മാതാവ് ലില്ലി ഡാനിയേല്‍ ബഹറൈനില്‍ ഫാര്‍മസിസ്റ്റാണ്. പിതാവ് ജോസഫ് നേരത്തെ മരിച്ചിരുന്നു.

English Summary:

Adam Joseph's funeral on October 15.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com