ലണ്ടൻ റീജനൽ നൈറ്റ് വിജിൽ ഒക്ടോബർ 25ന്
Mail This Article
ലണ്ടൻ ∙ ലണ്ടൻ റീജനൽ നൈറ്റ് വിജിൽ ഒക്ടോബർ 25ന് വാൽത്തംസ്റ്റോ ബ്ലെസ്ഡ് കുഞ്ഞച്ചൻ സിറോമലബാർ മിഷനിൽ വച്ച് നടത്തപ്പെടും. സിറോമലബാർ ലണ്ടൻ റീജൻ കോർഡിനേറ്റർ ഫാ.ജോസഫ് മുക്കാട്ടും, ഗ്രേറ്റ് ബ്രിട്ടൻ സിറോ മലബാർ രൂപതയുടെ ഇവാഞ്ചലൈസേഷൻ കമ്മീഷൻ ഡയറക്ടറും, പ്രശസ്ത ഫാമിലി കൗൺസിലറുമായ സിസ്റ്റർ ആൻ മരിയായും സംയുക്തമായി നൈറ്റ് വിജിൽ ശുശ്രുഷകൾ നയിക്കും. വാൽത്തംസ്റ്റോയിലെ ഔർ ലേഡിആൻഡ് സെന്റ് ജോർജ്ജ്സ് കാത്തലിക്ക് ദേവാലയത്തിലാണ് ശുശ്രുഷകൾ ക്രമീകരിച്ചിരിക്കുന്നത്.
പ്രാർഥന, ദിവ്യകാരുണ്യ ആരാധന, കുമ്പസാരം സ്പിരിച്വൽ ഷെയറിങ് രോഗശാന്തി ശുശ്രൂഷ എന്നിവയ്ക്കും അവസരങ്ങൾ ഉണ്ടായിരിക്കും. ജപമാല സമർപ്പണത്തോടെ വൈകുന്നേരം ഏഴുമണിക്ക് നൈറ്റ് വിജിൽ ശുശ്രുഷകൾ ആരംഭിക്കും. വിശുദ്ധ കുർബാന, പ്രെയ്‌സ് ആൻഡ് വർഷിപ്പ്, തിരുവചന ശുശ്രുഷ, ഹീലിങ് പ്രയർ ആരാധന, സമാപന ആശീർവാദത്തോടെ രാത്രി പതിനൊന്നരയോടെ ശുശ്രുഷകൾ അവസാനിക്കും.
കൂടുതൽ വിവരങ്ങൾക്ക് മനോജ് തയ്യിൽ (07848808550), മാത്തച്ചൻ വിളങ്ങാടൻ (07915602258) എന്നിവരെ ബന്ധപ്പെടാം.