ADVERTISEMENT

മഡ്രിഡ് ∙ സമൂഹ മാധ്യമത്തിൽ വൈറലാകാൻ സ്പെയിനിലെ ഏറ്റവും ഉയരമുള്ള പാലത്തിൽ കയറാൻ ശ്രമിച്ച ബ്രിട്ടിഷ് ഇൻഫ്ലുവൻസർക്ക് (26) ദാരുണാന്ത്യം. കാസ്റ്റില്ല-ലാ മഞ്ച പാലത്തിൽ കയറുന്നതിനിടെ യുവാവ് തെന്നി വീഴുകയായിരുന്നു.  

സെപ്റ്റംബർ 13ന് സുരക്ഷാ ഉപകരണങ്ങളൊന്നും ഇല്ലാതെയാണ് യുവാവ് പാലം കയറാൻ ശ്രമിച്ചത്. തുടർന്ന് പാലത്തിൽ നിന്നും തെന്നി വീണ് മരണം സംഭവിക്കുകയായിരുന്നു. അപകട സാധ്യതയുള്ളതിനാൽ പാലത്തിൽ കയറുന്നത് കർശനമായി നിരോധിച്ചിരുന്നു. ഇതിനുള്ള മുന്നറിയിപ്പുകൾ ഇവിടെ ഉണ്ടായിരുന്നതായ് നഗര അധികാരികൾ അറിയിച്ചു. യുവാവിന്റെ വിവരങ്ങൾ പൊലീസ് വെളിപ്പെടുത്തിയിട്ടില്ല. 

മഡ്രിഡിൽ നിന്ന് ഏകദേശം 70 മൈൽ തെക്ക് പടിഞ്ഞാറുള്ള തലവേര ഡി ലാ റീനയിലാണ് പാലം. 630 അടി ഉയരമുള്ള കാസ്റ്റില്ല-ലാ മഞ്ച പാലം സ്പെയിനിലെ ഏറ്റവും ഉയരമുള്ള പാലമാണ്.

English Summary:

British man dies in fall from Spanish bridge ‘while creating online content’.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com