അയർലൻഡിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്‍റുമാരുടെ പ്രഥമ ദേശീയ സമ്മേളനം 19 ന് ഡബ്ലിനിൽ
Mail This Article
ഡബ്ലിൻ∙ അയർലൻഡിലെ പ്രവാസി ഹെൽത്ത് കെയർ അസിസ്റ്റന്‍റുമാരുടെ പ്രഥമ ദേശീയ സമ്മേളനം 19 ന് ഡബ്ലിനിൽ യുണൈറ്റ് യൂണിയന്‍റെ ഹെഡ്ക്വാർട്ടേഴ്സിൽ വച്ച് നടക്കും. മൈഗ്രന്‍റ് നഴ്സസ് അയർലഡിന്‍റെ ഹെൽത്ത് കെയർ അസിസ്റ്റന്‍റുമാരുടെ വിഭാഗം സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ആരോഗ്യമേഖലയിലെ വിശിഷ്ടാതിഥികൾക്കൊപ്പം, തുല്യതാ –ശിശു വകുപ്പ് മന്ത്രി റോഡറിക് ഓഗോർമാൻ മുഖ്യാതിഥിയാകും.
നഴ്സിങ് ആൻഡ് മിഡ്‌വൈഫറി കൗൺസിൽ ഓഫ് അയർലഡിന്‍റെ സി ഇ ഓ കരോലിൻ ഡോണോഹൂ, ഡയറക്ടർ ഓഫ് റജിസ്‌ട്രേഷൻ ഡോ: റേ ഹീലി, ഇന്ത്യൻ എംബസിയിലെ ഡപ്യൂട്ടി ഹെഡ് ഓഫ് മിഷൻ മുരുഗരാജ് ദാമോദരൻ, മൈഗ്രന്‍റ് റൈറ്റ്സ് സെന്‍റർ അയർലൻഡ് ഡയറക്ടർ ബിൽ എബം, യുണൈറ്റ് യൂണിയന്‍റെ റീജനൽ കോർഡിനേറ്റർ ടോം ഫിറ്റ്‌സ്ജറാൾഡ് എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു സംസാരിക്കും.
ഇവരോടൊപ്പം മൈഗ്രന്‍റ് നഴ്സസ് അയർലൻഡ് ദേശീയ കൺവീനർ, ജോയിന്‍റ് കൺവീനർ, തുടങ്ങിയ ഭാരവാഹികളും സംഘടനയുടെ പ്രതിനിധികളായഎൻഎംബിഐ ബോർഡ് അംഗങ്ങളും സംഘടനയുടെ കേന്ദ്രകമ്മറ്റി അംഗങ്ങളും സമ്മേളനത്തിൽ പങ്കെടുക്കും ഹെൽത്ത് കെയർ അസിസ്റ്റന്‍റുമാരുടെ ഫാമിലി റീ യൂണിഫിക്കേഷൻ എന്ന ആവശ്യം സമ്മേളനത്തിന്‍റെ ഒന്നാകെ ആവശ്യമായി മന്ത്രിയുടെയും മറ്റ് വിശിഷ്ടാതിഥികൾക്കും മുന്നിൽ അവതരിപ്പിക്കുകയും അതിൽ മന്ത്രിയുടെ പ്രതികരണം സമ്മേളന പ്രതിനിധികൾക്ക് നേരിട്ട് ലഭിക്കുകയും ചെയ്യും.
ഉച്ചയോടു കൂടി സമ്മേളനത്തിന്‍റെ ഔദ്യോഗിക കാര്യപരിപാടികൾ അവസാനിക്കും. അതിനു ശേഷം കെയർ അസിസ്റ്റന്‍റുമാർ അവതരിപ്പിക്കുന്ന വർണ്ണാഭമായ കലാപരിപാടികൾ സമ്മേളനത്തിൽ അരേങ്ങറും. നിലവിൽ റജിസ്റ്റർ ചെയ്ത പ്രതിനിധികൾക്ക് മാത്രമേ സമ്മേളനത്തിൽ പങ്കെടുക്കാൻ സാധിക്കൂ എന്ന് ഭാരവാഹികൾ അറിയിച്ചു.