യുകെയിൽ നഴ്സിങ് വിദ്യാർഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി; വിട പറഞ്ഞത് പുതുപ്പള്ളി സ്വദേശി നൈതിക്
Mail This Article
×
വൂസ്റ്റർ/പുതുപ്പള്ളി ∙ യുകെയിൽ നഴ്സിങ് വിദ്യാർഥിയെ താമസ സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം പുതുപ്പള്ളി സ്വദേശി നൈതിക് അതുൽ ഗാല(20) എന്ന യുവാവിനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാവിലെ താമസ സ്ഥലത്തെ റൂമിൽ നിന്നും പതിവ് സമയമായിട്ടും നൈതിക് പുറത്തു വരാത്തതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരണ വിവരം പുറത്തറിഞ്ഞത്.
ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന ശേഷമാണ് മരണം സംഭവിച്ചത് എന്നാണ് പ്രാഥമിക നിഗമനം. യൂണിവേഴ്സിറ്റി ഓഫ് വൂസ്റ്ററിലെ രണ്ടാം വർഷ നഴ്സിങ് വിദ്യാർഥിയാണ് .യുവാവിന്റെ മാതാവ് മുംബൈയില്‍ ജോലി ചെയ്യുന്ന കോട്ടയം പുതുപ്പള്ളി സ്വദേശിനിയാണ്. പൊലീസ് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചു. സംസ്കാരം പിന്നീട്.
English Summary:
Malayali Nursing Student was Found Dead at his Residence in the UK
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.