ADVERTISEMENT

ലണ്ടൻ ∙ മലങ്കര യാക്കോബായ സിറിയൻ സൺഡേ സ്കൂൾ അസോസിയേഷൻ യുകെ നാഷനൽ കലോത്സവം 'ഈദോ ദ് യോലൂഫെ'  19ന് രാവിലെ 8.30 മുതൽ ലീഡ്സിലെ ബിഷപ്സ് എൻ ചർച്ച് ഓഫ് ഇംഗ്ലണ്ട് അക്കാദമിയിൽ നടക്കും.

യുകെ ഭദ്രാസനത്തിലെ 42 സൺഡേ സ്കൂളുകളിൽ നിന്നായി 300 ഓളം കുട്ടികൾ കലോത്സവത്തിൽ മത്സരിക്കും. സമാപന സമ്മേളനം സഭാ മാനേജിങ് കമ്മിറ്റി അംഗം അഡ്വ. പോൾ ജോൺ ഉദ്ഘാടനം ചെയ്യും.

സൺഡേ സ്കൂൾ ഭദ്രാസന ഡയറക്ടർ ഫാ. അഖിൽ ജോയി അധ്യക്ഷത വഹിക്കും. മുൻ ഡയറക്ടർ ഫാ. ഫിലിപ് തോമസ്, ജനറൽ സെക്രട്ടറി അനൂപ് ഏബ്രഹാം, ജോയിന്റ് സെക്രട്ടറി അജിത്ത് എം. ആദായി, ട്രസ്റ്റി ഇ. എ. തങ്കച്ചൻ എന്നിവർ നേതൃത്വം നൽകും.

English Summary:

Sunday School Association UK National Arts Festival on 19th October

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com