ADVERTISEMENT

ബര്‍ലിന്‍ ∙ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ ജര്‍മനിയിലെത്തി.  എയര്‍ഫോഴ്സ് ഒന്നിലാണ് തലസ്ഥാനത്ത് ഇറങ്ങിയത്. 

പോട്സ്ഡാമര്‍ പ്ളാറ്റ്സിലെ പഞ്ചനക്ഷത്ര ഹോട്ടലായ റിറ്റ്സ് - കാള്‍ട്ടണിലാണ് ബൈഡന്‍ താമസിക്കുന്നത്. സുരക്ഷാ കാരണങ്ങളാല്‍ നഗരത്തില്‍ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്നു. ഒരുദിവസത്തെ സന്ദര്‍ശനത്തിനായിട്ടാണ് ബൈഡന്‍ ജര്‍മനിയിലെത്തിയത്.

അധികാരത്തില്‍ നിന്നും വിടവാങ്ങാന്‍ മൂന്നു മാസം ബാക്കി നില്‍ക്കെ ജര്‍മനിയുടെ മണ്ണില്‍ എത്തിയ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് രാജ്യത്തിന്റെ  പരമോന്നത സിവിലിയന്‍ ബഹുമതിയായ ഗ്രാന്‍ഡ് ക്രോസ് ഓഫ് ഫെഡറല്‍ ഓര്‍ഡര്‍ ഓഫ് മെറിറ്റ് നല്‍കി ആദരിച്ചു. പ്രസിഡന്റ് ഫ്രാങ്ക് വാള്‍ട്ടര്‍ സ്റെറയിന്‍മിയര്‍ ആണ്  ജോ ബൈഡന് ഓര്‍ഡര്‍ ഓഫ് മെറിറ്റ് സമ്മാനിച്ചത്.

തുടര്‍ന്ന്  ചാന്‍സലര്‍ ഒലാഫ് ഷോള്‍സുമായി കൂടിക്കാഴ്ചയ്ക്കായി യുഎസ് പ്രസിഡന്റ് ചാന്‍സലറിയില്‍ എത്തി.  ജര്‍മ്മനിയും അമേരിക്കയും യുക്രെയ്നിലെ ധീരരായ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുകയും അവരുടെ പോരാട്ടത്തെ പിന്തുണയ്ക്കുകയും ചെയ്യുന്നതായി ബൈഡന്‍ പറഞ്ഞു. അടുത്ത വര്‍ഷം 50 ബില്യൻ പാക്കേജുമായി യുക്രെയ്നെ പിന്തുണയ്ക്കുമെന്ന് ഷോള്‍സും ബൈഡനും വ്യക്തമാക്കി.  

English Summary:

US President Joe Biden Visiting Germany

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com