ADVERTISEMENT

ഗ്ലാസ്ഗോ ∙ സ്കോട്‌ലൻഡ് മലയാളി കൾച്ചറൽ കമ്യൂണിറ്റിയുടെ വാർഷിക ജനറൽബോഡിയും 2024 -25 വർഷത്തെ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും പ്രസിഡന്റ് ബിജു ജേക്കബിന്റെ അധ്യക്ഷതയിൽ നടന്നു. സെക്രട്ടറി മാത്യു സെബാസ്റ്റ്യൻ റിപ്പോർട്ടും ട്രഷറർ ഷാജി കുളത്തിങ്കൽ കണക്കും അവതരിപ്പിച്ചു. കുട്ടികളുടെയും മുതിർന്നവരുടെയും കലാപരിപാടികളും അരങ്ങേറി.

പ്രസിഡന്റായി മാത്യു സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റുമാരായി ഇന്ദിരാ സീത, ഡിജോ മോൻ ബേബി, സെക്രട്ടറിയായി സുനിൽ പായിപ്പാട്, ജോയിന്റ് സെക്രട്ടറിമാരായി ജസീൽ ജമാൽ, ഷിൻസ് തോമസ്, ട്രഷററായി സാഗർ അബ്ദുള്ള എന്നിവരെ തിരഞ്ഞെടുത്തു.

ഇ.ടി. തോമസ് (ഓഡിറ്റർ), അഞ്ജലി രഞ്ജിത്ത്, ആന്റണി ജയിംസ് (കൾച്ചറൽ കോഓർഡിനേറ്റർ), ജെൻസൺ തങ്കച്ചൻ (സ്പോർട്സ് കോഓർഡിനേറ്റർ), രാഹുൽ രാമചന്ദ്രൻ (പിആർഒ), അരുൺ കെ. ജോസ് (ഐടി ആൻഡ് സോഷ്യൽ മീഡിയ), ബിജു ജേക്കബ് (ജനറൽ കൺവീനർ), താസിം പൂക്കയിൽ, സ്നേഹ തോമസ് (യൂത്ത്  കോർഡിനേറ്റർ) എന്നിവരാണ് മറ്റു ഭാരവാഹികൾ. വനിതാ ഫോറം പ്രസിഡന്റായി ഡോ.സുനിത ഹനീഫ്, സെക്രട്ടറിയായി മിനി ഷാജി എന്നിവരെയും തിരഞ്ഞെടുത്തു. 13 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിക്കും രൂപം നൽകി.

English Summary:

Annual General Body of Scotland Malayalee Cultural Community

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com