ഫാ.ഏലിയാസ് വർഗീസ് വെള്ളാരംകാലായിലിന്റെ യുകെയിലെ പ്രഥമ ദിവ്യബലി അർപ്പണം
Mail This Article
×
ഗ്ലാസ്ഗോ ∙ യാക്കോബായ സുറിയാനി സഭ യുകെ ഭദ്രാസനത്തിന് വേണ്ടി അഭിഷിക്തനായ ഫാ.ഏലിയാസ് വർഗീസ് വെള്ളാരംകാലായിലിന്റെ യുകെയിലെ പ്രഥമ ദിവ്യബലി അർപ്പണം ഗ്ലാസ്ഗോ സെന്റ് ആൻഡ്രൂസ് യാക്കോബായ സുറിയാനി ഓർത്തഡോക്സ് പള്ളിയിൽ നടന്നു. ഇടവകയ്ക്കു വേണ്ടി ഓഡിറ്ററും യുകെ ഭദ്രാസന സൺഡേ സ്കൂൾ ടെക്സ്റ്റ് ബുക്ക് കരിക്കുലം കമ്മിറ്റി അംഗവുമായ റ്റിജോ ജോർജ് ബൊക്കെ നൽകി സ്വീകരിച്ചു.
മാനേജിങ് കമ്മിറ്റി അംഗങ്ങളായ ലീബ ജീസ്, എൽദോ മാത്യു, ജിസ് ഫിലിപ്, ജിമ്മി എൽദോസ്, റ്റിജോ മത്തായി, ജിബു ഫിലിപ്പോസ്, അനീഷ ജിബു, മൈന എൽദോസ് എന്നിവർ സ്വീകരണത്തിന് നേതൃത്വം നൽകി. ഗ്ലാസ്ഗോ സെന്റ് മേരിസ് ആൻഡ് സെന്റ് മൈക്കിൾസ് കോപ്റ്റിക് ഓർത്തഡോക്സ് ഇടവകയ്ക്ക് വേണ്ടി വികാരി ഫാ. എലീഷാ റംസി, ഫാ. ഏലിയാസിനെ ഉപഹാരം നൽകി സ്വീകരിച്ചു.
English Summary:
Fr. Elias Varghese Vellaramkalayil's First Eucharistic Celebration in UK
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.