ഇറ്റലിയിൽ കടലിൽ വീണ് മരിച്ച മലയാളിക്ക് ഇന്ന് ജന്മനാട് വിടചൊല്ലും
Mail This Article
×
പറവൂർ ∙ ഇറ്റലിയിൽ കടലിൽ വീണു മരിച്ച പുത്തൻവേലിക്കര പനച്ചകുന്ന് കുരിശിങ്കൽ ടോംസന്റെ (32) സംസ്കാരം ഇന്ന് 8.30ന് മാനാഞ്ചേരിക്കുന്ന് സെന്റ് പോൾസ് പള്ളിയിൽ നടക്കും. തോമസ് – ഡെയ്സി ദമ്പതികളുടെ മകനാണ്.
സെപ്റ്റംബർ അഞ്ചിനാണ് സംഭവം. കടൽത്തീരത്തുള്ള കലുങ്കിൽ കയറി നിന്നപ്പോൾ കാൽവഴുതി താഴേക്ക് വീഴുകയായിരുന്നു. അഞ്ചര വർഷമായി ഇറ്റലിയിലെ ഹോട്ടലിൽ ജോലി ചെയ്യുന്ന ടോംസൻ ഡിസംബറിൽ നാട്ടിലേക്ക് വരാനിരിക്കുകയായിരുന്നു. സഹോദരങ്ങൾ: ടോംസി, രാജേഷ്.
English Summary:
Funeral of Tomson who Died in Italy
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.