ADVERTISEMENT

ചേർത്തല ∙ ആഗോള പ്രവാസി സംഘടന വേൾഡ് മലയാളി ഫെഡറേഷന്റെ നേതൃത്വത്തിൽ നിർമ്മിച്ച് നൽകിയ വീടിന്റെ താക്കോൽ ദാനം സംസ്ഥാന കൃഷി മന്ത്രി പി പ്രസാദ് നിർവഹിച്ചു. ആലപ്പുഴ ജില്ലയിലെ ചേർത്തല സ്വദേശി മിനി രാജേന്ദ്രനാണ്  വേൾഡ് മലയാളി ഫെഡറേഷൻ ചാരിറ്റി ഫോറത്തിന്റെ ആഭിമുഖ്യത്തിൽ  വീട് പണിതു നൽകിയത്. വേൾഡ് മലയാളി ഫെഡറേഷൻ (ഡബ്ല്യുഎംഎഫ്)  സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് റഫീഖ് മരയ്ക്കാർ അദ്ധ്യക്ഷത വഹിച്ചു. ഡബ്ല്യുഎംഎഫ് ഗ്ലോബൽ പ്രസിഡന്റ് പൗലോസ് തേപ്പാല ഉദ്‌ഘാടനം ചെയ്ത ചടങ്ങിൽ ഗ്ലോബൽ കോർഡിനേറ്റർ ഡോ. ആനി ലിബു മുഖ്യ പ്രഭാഷണം നടത്തി.

ഗ്ലോബൽ ചെയർമാൻ ഡോ ജെ രത്നകുമാറിന്റെ സന്ദേശം ചടങ്ങിൽ വായിച്ചു. ആലപ്പുഴ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ ജി രാജേശ്വരി, ആലപ്പുഴ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം എസ് ശിവപ്രസാദ്, കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി ജി മോഹനൻ, സിനിമാതാരം ജയൻ ചേർത്തല, ഡബ്ല്യുഎംഎഫ് ഗ്ലോബൽ ട്രഷറർ ടോം ജേക്കബ്, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി ശശികല, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷൈമോൾ കലേഷ്, തണ്ണീർമുക്കം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ വി പി വിനു,  ഡബ്ല്യുഎംഎഫ് ഏഷ്യൻ റീജൻ വൈസ് പ്രസിഡന്റ് ടി ബി നാസർ, ഡബ്ല്യുഎംഎഫ് നാഷനൽ കൗൺസിൽ വൈസ് പ്രസിഡന്റ് റിനി സൂരജ്, ഡബ്ല്യുഎംഎഫ് നാഷനൽ കൗൺസിൽ ചാരിറ്റി ഫോറം കോർഡിനേറ്റർ അനിൽ, ഡബ്ല്യുഎംഎഫ് കേരള സ്റ്റേറ്റ് കൗൺസിൽ ചാരിറ്റി കോർഡിനേറ്റർ നോബി കെ പി എന്നിവർ ആശംസകൾ അറിയിച്ചു. ഡബ്ല്യുഎംഎഫ്  ഗ്ലോബൽ ജോയിന്റ് ട്രഷറർ  സ്വാഗതം പറഞ്ഞ ചടങ്ങിൽ ആലപ്പുഴ ജില്ലാ കൗൺസിൽ പ്രസിഡന്റ് അഡ്വക്കേറ്റ് പി എസ് ഷാജി നന്ദി പറഞ്ഞു.

English Summary:

Donation of the key of the house built under the leadership of the World Malayali Federation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com