ADVERTISEMENT

ന്യൂഡൽഹി/ബർലിൻ ∙ പ്രതിവര്‍ഷം ഇന്ത്യയില്‍ നിന്നുമുള്ളവര്‍ക്ക് അനുവദിക്കുന്ന വീസയുടെ എണ്ണം ജര്‍മനി കുത്തനെ വര്‍ധിപ്പിച്ചു. ഇരുപതിനായിരം വീസ അനുവദിച്ചിരുന്ന സ്ഥാനത്ത് തൊണ്ണൂറായിരമായി വര്‍ധിപ്പിക്കാനാണ് തീരുമാനം. വിദഗ്ധ തൊഴില്‍മേഖലകളിലേക്ക് കൂടുതല്‍ കുടിയേറ്റക്കാരെ ആകര്‍ഷിക്കുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണിത്. 

ജര്‍മനിയും ഇന്ത്യയും തമ്മിലുള്ള ബന്ധം സുദൃഢമായിക്കൊണ്ടിരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. പതിനെട്ടാമത് ഏഷ്യ പസഫിക് കോണ്‍ഫറന്‍സ് ഓഫ് ജര്‍മന്‍ ബിസിനസ് 2024ല്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വീസ യുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള തീരുമാനം ജര്‍മനിയുടെ വികസനത്തില്‍ മുതല്‍ക്കൂട്ടാകുമെന്നും മോദി പറഞ്ഞു. ഇന്ത്യ-ജര്‍മനി സഹകരണം സംബന്ധിച്ച ഫോക്കസ് ഓണ്‍ ഇന്ത്യ നയരേഖ ജര്‍മന്‍ കാബിനറ്റ് ചര്‍ച്ച ചെയ്തതിനെയും മോദി സ്വാഗതം ചെയ്തു.

English Summary:

Germany will issue 90,000 visas to Indians every year

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com