മാഞ്ചസ്റ്റർ സിഎസ്ഐ ദൈവാലയത്തിന്റെ പത്താം വാർഷികം ഉദ്ഘാടനം ചെയ്തു
Mail This Article
മാഞ്ചസ്റ്റർ (യുകെ) ∙ മാഞ്ചസ്റ്റർ സിഎസ്ഐ സഭയുടെ പത്താം വാർഷിക ആഘോഷം ചർച് ഓഫ് ഇംഗ്ലണ്ട് ലിവർപൂൾ മഹായിടവക ബിഷപ്പ് അഭിവന്ദ്യ റൈറ്റ്. റവ. ഡോ. ജോൺ പെരുമ്പലത്ത് ഉദ്ഘാടനം ചെയ്തു. ''എൻ്റെ സഭ - വിഷൻ 2039'' ബിഷപ്പ് പ്രകാശനം ചെയ്തു. ഇടവക വികാരി റവ. സബി മാത്യൂ അധ്യക്ഷത വഹിച്ച പൊതുസമ്മേളനത്തിന് സിഎസ്ഐ മദ്ധ്യകേരള മഹായിടവക ബിഷപ്പ് റവ. ഡോ. മലയിൽ സാബു കോശി ചെറിയാൻ, വാറിങ്ടൻ ഇമ്മാനുവേൽ കോളജിന്റെ വൈസ് ഡീൻ റവ. ഷെമിൽ മാത്യൂ, റവ. ഷൈജു കുമാർ,റെജു ജോൺ, റോഷൻ തോമസ്, അനീഷ് കുര്യൻ, ബില്ലി മാത്യൂ, ഷിബു ഈപ്പൻ എന്നിവർ ആശംസകൾ അറിയിച്ചു.
വാർഷിക ആഘോഷത്തോടനുബന്ധിച്ചു മാഞ്ചസ്റ്റർ സെന്റ് മാർഗ്രേറ്റ്സ് ദേവാലയത്തിൽ വച്ച് നടത്തപ്പെട്ട സ്തോത്ര ആരാധനയ്ക്ക് അഭിവന്ദ്യ ബിഷപ്പ് ഡോ. ജോൺ നേത്യത്വം നൽകി. സഭയിലെ യുവജനപ്രസ്ഥാനം, സൺഡേസ്കൂൾ, സ്ത്രീജനസഖ്യം തുടങ്ങിയ സംഘനകളുടെ നേതൃത്വത്തിൽ കലാപരിപാടികൾ നടത്തപെട്ടു. 2014-ൽ സ്ഥാപിതമായ സഭയിൽ മാഞ്ചസ്റ്റർ, ലിവർപൂൾ, ഷെഫീൽഡ്, ലീഡ്സ്, യോർക്ക്, മിഡിൽസ്ബോറോ, ന്യൂ കാസ്റ്റിൽ, ബ്ലാക്ക്പൂൾ എന്നിവടങ്ങളിൽ നിന്നും വിശ്വാസികൾ ആരാധനയിൽ പങ്കെടുക്കുകയും സൺഡേസ്കൂൾ, യുവജനസഖ്യം, ഗായകസംഘം, സ്ത്രീജനസഖ്യം തുടങ്ങിയ പോഷക സംഘടനകളുടെ പ്രവർത്തനങ്ങൾക്ക് നേതൃത്യം നൽകുകയും ചെയ്യുന്നു. റവ. സബി മാത്യു ഇടവകയുടെ വികാരിയായും, റെജു ജോൺ (സെക്രട്ടറി), റോഷൻ തോമസ് (ജോയിന്റ് സെക്രട്ടറി), സ്റ്റാൻലി മാത്യു വർഗീസ് (ട്രെഷറർ), ബിന്ദു റെനി, ഡെയ്സി ചാക്കോ, ജോവ് ജോൺ റോബിൻസൺ, ജസ്റ്റിൻ ജേക്കബ് ഫിലിപ്പ്, ടോജോ തോമസ് എന്നിവർ ചർച്ച് കമ്മിറ്റി അംഗങ്ങളായും പ്രവർത്തിക്കുന്ന ഈ ഇടവകയുടെ മേൽവിലാസം ചുവടെ കൊടുക്കുന്നു: സെന്റ്. മാർഗരറ്റ് ചർച്ച്, ബർണേജ് ലൈൻ- M19 1FL