ലണ്ടൻ ∙ യുകെയിലെ ഉഴവൂർ സ്വദേശികളുടെ വാർഷിക സംഗമം ലണ്ടനിലെ ഹോൺചർച്ചിൽ നടന്നു. ടീം ലണ്ടന്റെ നേതൃത്വത്തിലാണ് സംഗമം നടന്നത്.
യുകെയുടെ നാനാഭാഗത്തുനിന്നും, യൂറോപ്പിലും അമേരിക്കയിലും നിന്നുമുള്ള ഉഴവൂർക്കാർ വലിയ ആവേശത്തോടെ സംഗമത്തിൽ പങ്കെടുത്തു. ജിജി അലക്സ് താഴത്തുകണ്ടത്തിൽ അധ്യക്ഷത വഹിച്ചു.
ഉദ്ഘാടന ചടങ്ങിൽ ഉഴവൂർ സെന്റ് സ്റ്റീഫൻസ് കോളജ് മുൻ ലൈബ്രേറിയൻ ഫിലിപ്പ് അനാലിപ്പാറയും, സേവി മണക്കാട്ടും, യുകെയിലെ ആദ്യത്തെ മലയാളി എംപി സോജൻ ജോസഫും ആശംസകൾ നേർന്നു.
കലാഭവൻ നൈസിന്റെ വെൽക്കം ഡാൻസ്, കരിയർ ഗൈഡൻസ് സെമിനാർ തുടങ്ങിയ പരിപാടികൾ സംഗമത്തിന് മാറ്റ് കൂട്ടി.അടുത്ത വർഷത്തെ ഉഴവൂർ സംഗമം ഓക്സ്ഫോർഡ്കാർ ഏറ്റെടുക്കും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.