ADVERTISEMENT

സോമർസെറ്റ് ∙  ‘ടോണ്ടൻ മലയാളി കമ്മ്യൂണിറ്റി (ടിഎംസി)’ ഇന്ന് മുതൽ പ്രവർത്തനം ആരംഭിക്കും. വൈകിട്ട് 5.30 ന് ടോണ്ടൻ ട്രൾ വില്ലേജ് ഹാളിൽ വെച്ച് നടക്കുന്ന സമ്മേളനത്തിൽ ടിഎംസിയുടെ ഉദ്ഘാടനം ടോണ്ടൻ മേയർ വനെസ്സ ഗാർസൈഡ് നിർവഹിക്കും. മുഖ്യാതിഥികളായി യുകെ പാർലമെന്‍റ് അംഗം ഗിടെയോൻ അമോസ്, യുകെ ഡൈവേഴ്സിറ്റി വോയിസ്‌ സിഇഒ നടലി ഡൈസൺ, വിവിധ സാംസ്‌കാരിക സംഘടനകളുടെ പ്രതിനിധികൾ എന്നിവർ പങ്കെടുക്കും. സമ്മേളനത്തോട് അനുബന്ധിച്ച് ടോണ്ടൻ ബീറ്റ്സിന്‍റെ ചെണ്ടമേളം, റിവർസ്റ്റോൺ പ്രൊഡക്ഷൻസിന്‍റെ മ്യൂസിക്കൽ മെഗാഷോ, ടോണ്ടൻ മലയാളികളുടെ കലാസാംസ്‌കാരിക പരിപാടികൾ എന്നിവ ഉണ്ടാകും. തുടർന്ന് മട്ടാഞ്ചേരി റസ്റ്ററന്‍റ് ഒരുക്കുന്ന വിഭവസമൃദമായ അത്താഴ വിരുന്നും ഉണ്ടാകും. 

ഏതാനും മാസങ്ങൾക്ക് മുൻപ് ടിഎംസിയുടെ പ്രസിഡന്‍റായി എസ്. ലനിൻ കുമാർ, സെക്രട്ടറിയായി ബിജു കുളങ്ങര, ട്രഷററായി പ്രിൻസ് റിജു എന്നിവരെ തിരഞ്ഞെടുത്തിരുന്നു. ഡോ. ദിലീപ് നായർ (വൈസ് പ്രസിഡന്‍റ്), അബാദ് ജിന്ന (ജോയിന്‍റ് സെക്രട്ടറി), പ്രദീപ്‌ ജോസഫ് (കമ്മ്യൂണിറ്റി കോർഡിനേറ്റർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. റോയി പ്ലാവിള, രാജീവ്‌ കെ. രാജൻ, സിജോ ആന്റണി, ശാലിനി പ്രേം, ജിനു ജോസ് എന്നിവരാണ് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ. യുകെയിലെ ടോണ്ടനിൽ ജോലി സംബന്ധമായും മറ്റും എത്തിയ മലയാളി സമൂഹത്തിലെ വിവിധ തലമുറകളിൽ ഉൾപ്പെട്ടവരെ തിരഞ്ഞെടുത്താണ് ടിഎംസിയുടെ ഭാരവാഹി പട്ടിക പുറത്തിറക്കിയിട്ടുള്ളതെന്ന് സംഘാടകർ പറഞ്ഞു. 

സംഘടനയുടെ പിആർഒ, സ്പോർട്സ് ക്ലബ്‌ സെക്രട്ടറി, ആർട്സ് ക്ലബ്‌ സെക്രട്ടറി എന്നിവയുടെ അധിക ചുമതലകൾ യഥാക്രമം സെക്രട്ടറി ബിജു കുളങ്ങര, കമ്മ്യൂണിറ്റി കോർഡിനേറ്റർ പ്രദീപ്‌ ജോസഫ്, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം ശാലിനി പ്രേം എന്നിവരാണ് നിർവഹിക്കുക. ടോണ്ടൻ മലയാളികളുടെ ക്ഷേമം, വിദ്യാഭ്യാസം, തൊഴിൽ പരിശീലനം, കല, സംസ്‌കാരം, ആരോഗ്യം, സാമൂഹിക പരിപാലനം, വിനോദം എന്നിവയുടെ പുരോഗതിക്കായി ഒത്തു ചേരുന്നതിനും കൈ കോർത്ത് മുന്നോട്ടു പോകുന്നതിനുമാണ്‌ ‘ടോണ്ടൻ മലയാളി കമ്മ്യൂണിറ്റി’ രൂപീകരിച്ചതെന്ന് സംഘാടകർ പറഞ്ഞു. ഇന്ന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനായുള്ള പ്രവേശനം മുൻകൂട്ടി വിതരണം ചെയ്ത സൗജന്യ പാസ് മൂലം നിയന്ത്രിച്ചിരിക്കുകയാണെന്ന് സംഘാടകർ അറിയിച്ചു.  

ഉദ്ഘാടന സമ്മേളനത്തിന്‍റെ മുഖ്യ സ്പോൺസർ ലൈഫ് ലൈൻ മോർട്ഗേജ്‌ ആൻഡ് ഇൻഷുറൻസ് സർവീസസ് ആണ്. മലബാർ ഗോൾഡ്, മട്ടാഞ്ചേരി റസ്റ്ററന്‍റ്, ആബെൽ ടാക്സി, ലോമ എഡ്യൂക്കേഷണൽ കൺസൾട്ടൻസി, ഡൈവേഴ്സിറ്റി വോയിസ്‌, പീക്ക് എസ്‌കേപ്പ്, മെഡിനീഡ്‌സ്, കൂട്ടാൻ റസ്റ്ററന്‍റ്, ഡെയിലിനീഡ്‌സ്, ടുലിപ് ജേർണീസ്, ലാൻ ഹെൽത്ത്‌കെയർ, ഫസ്റ്റ്കാൾ, ഇന്ത്യഗേറ്റ് റസ്റ്ററന്‍റ്, ഫ്രണ്ട്‌സ് ടാക്സി, ഫ്രൂട്ടോസോ, ടർമറിക് റസ്റ്ററന്‍റ്, ചാച്ചൂസ് റസ്റ്ററന്‍റ്, ഹോം സയൻസ്, ലോയേഴ്സ് പോയിന്‍റ് സോളിസിറ്റേഴ്സ്, ഒറ്റക്കൊമ്പൻ, ഗ്രേസ് കാർസ്, എച്ച് സോഫ്റ്റ്‌വെയർ, അഡിടെക്ക് സിസി ടിവി, ആർആർ ഗ്രൂപ്പ്‌ ടാക്സി ആൻഡ് വാൻ സർവീസ്, നഫീൽഡ് ഹെൽത്ത്‌ എന്നിവയാണ് സഹ സ്പോൺസർമാർ

English Summary:

Taunton Malayali community will start functioning from today

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com