വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ ഭാരാവാഹികൾക്ക് റോമിൽ സ്വീകരണം നൽകി
Mail This Article
×
റോം∙ ആഗോള മലയാളി സംഘടനയായ വേൾഡ് മലയാളി കൗൺസിലിന്റെ ഗ്ലോബൽ പ്രസിഡന്റ് തോമസ് മോട്ടയ്ക്കലിനു അമേരിക്കയിലെ പ്രമുഖ വ്യവസായിയും ഫൊക്കാന മുൻ പ്രസിഡന്റും വേൾഡ് മലയാളി കൗൺസിൽ ബിസിനസ് ഫോറം രക്ഷാധികാരിയുമായ ഡോ. ബാബു സ്റ്റീഫൻ എന്നിവർക്ക് റോമിൽ സ്വീകരണം നൽകി.
ചടങ്ങിൽ വേൾഡ് മലയാളി കൗൺസിൽ റോമിലെ ഭാരവാഹികളായ ചെയർമാൻ ജോർജ് റപ്പായി, പ്രസിഡന്റ് ജോസ് മോൻ കമ്മിട്ടിൽ, ജനറൽ സെക്രട്ടറി ജെജി മാന്നാർ, ട്രഷറർ ജോബി ആണ്ടു കുന്നേൽ, അലിക് പ്രസിഡന്റ് ഷൈൻ ലോപ്പസ്സ്, ലയൺസ് ക്ലബ് റോമാ പ്രസിഡന്റ് ജിന്റോ കുര്യക്കോസ്, ഒഐസിസി സെക്രട്ടറി ജോസഫ് വലിയപറമ്പിൽ, ഹാമിൽട്ടൺ എന്നിവരും വനിതാ ഫോറം അംഗങ്ങളും കുടുംബവും തുടങ്ങി നിരവധി പേർ ചടങ്ങിൽ സംബന്ധിച്ചു.
English Summary:
World Malayali Council Global Officers Welcomed in Rome
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.