ADVERTISEMENT

ലണ്ടൻ ∙ ബ്രിട്ടനിൽ കൺസർവേറ്റീവ് പാർട്ടിയുടെ (ടോറി) ചരിത്രം തിരുത്തിയെഴുതി നേതൃത്വത്തിലെത്തിയ കറുത്തവർഗക്കാരിയായ വനിതാ യുവ നേതാവിന്റെ ഷാഡോ കാബിനറ്റ് ഇന്ന്. അപ്രതീക്ഷിത വിജയം നേടിയ കെമിയുടെ ഷാഡോ കാബിനറ്റിലെ അംഗങ്ങൾ ആരൊക്കെയെന്ന് അറിയാനുള്ള ആകാംഷയിലാണ് ബ്രിട്ടിഷ് രാഷ്ട്രീയം. 

പാർട്ടിയിൽ ചെറുപ്പകാരിയായ കെമിയുടെ ഷാഡോ കാബിനറ്റിലേക്കില്ലെന്ന് ഇതിനോടകം പല പ്രമുഖ നേതാക്കളും പ്രഖ്യാപിച്ചു കഴിഞ്ഞു. അതിനിടെ നാല് പ്രധാനമന്ത്രിമാരോടോപ്പം മന്ത്രിയായ മുതിർന്ന വനിതാ നേതാവ് പ്രീതി പട്ടേൽ ഷാഡോ കാബിനറ്റിൽ പ്രമുഖ സ്ഥാനം ഉറപ്പിച്ചു. ഷാഡോ ഫോറിൻ സെക്രട്ടറിയായി ആണ് പ്രീതിയുടെ നിയമനം. 

നേതൃത്വ തിരഞ്ഞെടുപ്പിൽ കെമിയോട് പരാജയപ്പെട്ട റോബർട്ട് ജെനറിക് ഷാഡോ കാബിനറ്റിൽ അംഗമാകുന്നുണ്ട്. ഷാഡോ ജസ്റ്റിസ് സെക്രട്ടറിയാകും മുൻ ജസ്റ്റിസ് സെക്രട്ടറി കൂടിയായ റോബർട്ട് ജെനറിക്. നേതൃസ്ഥാനത്തേക്ക് കെമിയോട് മത്സരിച്ച മെൽ സ്ട്രൈഡിനെയാണ് ഷാഡോ ചാൻസിലർ സ്ഥാനത്തേക്ക് കെമി നിയമിക്കുന്നത്. 

English Summary:

Mel Stride and Priti Patel and defeated leadership rival Robert Jenrick also joins Kemi Badenoch’s shadow cabinet.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com