ADVERTISEMENT

മിലാൻ∙  വേൾഡ് മലയാളി കൗൺസിലിന്‍റെ കീഴിൽ ഇറ്റലിയിലെ മിലാനിൽ പുതിയ പ്രൊവിൻസ് ആരംഭിച്ചു. മിലാനിലെ പുതിയ പ്രൊവിൻസിന്‍റെ ഉദ്ഘാടനം സംഘടനയുടെ ഗ്ലോബൽ പ്രസിഡന്‍റ് തോമസ് മോട്ടയ്ക്കൽ (അമേരിക്ക) നിർവഹിച്ചു. കേരളത്തിൽ നിന്നുള്ള വിദ്യാർഥികൾ  ഉപരിപഠനത്തിനായി യൂറോപ്യൻ രാജ്യങ്ങളിൽ എത്തുമ്പോൾ നേരിടുന്ന  പ്രശ്നങ്ങൾ പരിഹരിക്കാനുള്ള മാർഗങ്ങൾ മലയാളി കൗൺസിലിന്‍റെ പ്രൊവിൻസുകളുടെ നേതൃത്വം പ്രവർത്തിക്കണമെന്ന് തോമസ് മോട്ടയ്ക്കൽ പറഞ്ഞു.

ഗ്ലോബൽ സെക്രട്ടറി സണ്ണി വെളിയത്ത് (വിയന്ന) യൂറോപ്പ് റീജൻ പ്രസിഡന്‍റ് റോബിൻ ജോസ്, ബർലിൻ പ്രൊവിൻസ് പ്രസിഡന്‍റ് ശബരിഷ്  പണിക്കർ, റോം പ്രൊവിൻസ് പ്രസിഡന്‍റ് ജോസ്മോൻ കമ്മിട്ടിൽ, ഗ്ലോബൽ ബിസിനസ് ഫോറം രക്ഷാധികാരി ഡോ. ബാബു സ്റ്റീഫൻ (യൂ. എസ്.എ) എന്നിവർ സംസാരിച്ചു. മിലാൻ പ്രൊവിൻസ് ഭാരവാഹികളായി സോജൻ പൂത്തായിൽ (പ്രസിഡന്‍റ്) ഷീബ സോളമൻ (സെക്രട്ടറി) , ഷീൻ തടത്തിൽ (ഖജാൻജി) എന്നിവർ സ്ഥാനമേറ്റു.

English Summary:

A new province in Milan under the leadership of the World Malayali Council

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com