ADVERTISEMENT

ഡബ്ലിൻ ∙ അയർലൻഡിലെയും നോർത്തേൺ അയർലൻഡിലെയും യുണൈറ്റഡ് പെന്തക്കോസ്ത് ഫെലോഷിപ്പിന്റെ പത്താമത് ഫാമിലി കോൺഫറൻസ് ഡബ്ലിനിൽ സമാപിച്ചു. സോളിഡ് റോക്ക് ചർച്ച് ഓഫ് ഗോഡിൽ നടന്ന കോൺഫറൻസിൽ പാസ്റ്റര്‍മാരായ ബാബു ചെറിയാൻ, ജേക്കബ് മാത്യു എന്നിവർ പ്രസംഗിച്ചു. പാസ്റ്റർ ലോഡ്സൺ ആന്റണിയുടെ നേതൃത്വത്തിലുള്ള യുപിഎഫ് ക്വയർ ആരാധനയ്ക്ക് നേതൃത്വം നൽകി. 

ശനിയാഴ്ച നടന്ന യുവജന സമ്മേളനത്തിൽ പാസ്റ്റർ ജേക്കബ് മാത്യു, ഈ കാലഘട്ടത്തിലെ യുവജനങ്ങളിൽ ആത്മീകവും വ്യക്തിപരവുമായ വളർച്ചയുടെ ആവശ്യകതയെ കുറിച്ച് യുവജനങ്ങളോടു സംവദിച്ചു. പരിശുദ്ധാത്മാവിന്റെ പ്രവർത്തനങ്ങളിൽ ഈ കാലഘട്ടത്തിലെ സഭ അനുസരണം കാണിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ആലോചനകൾ പാസ്റ്റർ ബാബു ചെറിയാൻ പങ്കുവച്ചു.

upf-family-conference-concludes-in-ireland

കഴിഞ്ഞ പത്തുവർഷങ്ങളിൽ യുപിഎഫ് അയർലൻഡിലും നോർത്തേൺ അയർലൻഡിലുമുള്ള സഭകളുടെ ഐക്യത്തിനും, ആത്മിക അഭിവൃദ്ധിക്കുമായി പ്രവർത്തിച്ചത് പ്രസിഡന്റ് പാസ്റ്റർ ജോസഫ് ഫിലിപ്പ് ഓർമിപ്പിച്ചു. സെക്രട്ടറി ജോബിൻ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. 

upf-family-conference-concludes-in-ireland

കുഞ്ഞുങ്ങൾക്കുള്ള സെഷനുകൾ ട്രാൻസ്ഫോമേഴ്സിന്റെയും എക്സൽ വിബിഎസിന്റെയും നേതൃത്വത്തിൽ നടന്നു. പാസ്റ്റർ സെബാസ്റ്റ്യൻ ജോസഫ്, പാസ്റ്റർ എബി വർഗീസ് (വൈസ് പ്രസിഡന്റുമാർ), ഏബ്രഹാം മാത്യു (ജോയിന്റ് സെക്രട്ടറി), സാമുവൽ ജോസഫ് (ട്രഷറർ), ഡോ. ജോഷ്വാ പി. തോമസ് (യൂത്ത് കോഓര്‍ഡിനേറ്റര്‍), ഡോ.ജോസെയാ ചെറിയാൻ (ക്വയർ കോഡിനേറ്റർ), ഡോ.ജോഷി ജോൺ (മീഡിയ കോഡിനേറ്റർ), ബാബുക്കുട്ടി (കോൺഫറൻസ് കോഡിനേറ്റർ), ബിജോയി (യൂത്ത് കൺവീനർ), അരുൺ ജോർജ്, ആശിഷ് പ്രകാശ് മാത്യു, ലിബിൻ (കൺവീനർമാർ) എന്നിവരുടെ നേതൃത്വത്തിലുള്ള കമ്മിറ്റി ക്രമീകരണങ്ങൾക്കു നേതൃത്വം നൽകി.

upf-family-conference-concludes-in-ireland
English Summary:

UPF Family Conference Concludes in Ireland

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com