ADVERTISEMENT

ഫോർട്ട്കൊച്ചി ∙ കാന നിർമാണത്തിനെടുത്ത കുഴിയിൽ വീണു വിദേശ സഞ്ചാരിയുടെ കാലൊടിഞ്ഞു. ഫോർട്ട്കൊച്ചി കസ്റ്റംസ് ജെട്ടിയിൽ കാനയ്ക്കായി നിർമിച്ച കുഴിയിൽ വീണു ഫ്രഞ്ച് പൗരൻ അലക്സാൻഡർ ലാൻഡന്റെ (39) കാലിലെ തുടയെല്ലു പൊട്ടി. ആയുർവേദ ചികിത്സയ്ക്കായി കേരളത്തിലെത്തിയ യുവാവിനുണ്ടായ ദുരനുഭവം നാടിനു നാണക്കേടായി.

എറണാകുളത്തേക്കു പോകുന്നതിനാണു ലാൻഡനും അമ്മ ലോറൻസ യലിയും രാവിലെ ജെട്ടിയിൽ എത്തിയത്. കാനയ്ക്ക് അടുത്തുള്ള ഇടുങ്ങിയ വഴിയിലൂടെ നടന്നപ്പോൾ കാൽ തെറ്റി വീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ യുവാവിനെ ഓട്ടോ റിക്ഷ തൊഴിലാളികളും നാട്ടുകാരും ചേർന്നു ഫോർട്ട്കൊച്ചി താലൂക്ക് ആശുപത്രിയിലെത്തിച്ചു. പ്രാഥമിക ചികിത്സയ്ക്കു ശേഷം എറണാകുളം ജനറൽ ആശുപത്രിയിലേക്കു മാറ്റി. തുടർന്ന് ആസ്റ്റർ മെഡ്സിറ്റിയിൽ പ്രവേശിപ്പിച്ചു.

ശാരീരിക ബുദ്ധിമുട്ടുള്ള യുവാവാണു ലാൻഡൻ. ചെന്നൈയിൽ നിന്നു കഴിഞ്ഞ ദിവസമാണ് അമ്മയും മകനും ഫോർട്ട്കൊച്ചിയിൽ എത്തിയത്. ലാൻഡനും ലോറൻസയ്ക്കും വേണ്ട സഹായങ്ങൾ ചെയ്തു കൊടുക്കുമെന്ന് ഇവർ താമസിക്കുന്ന സിതാര ഹോം സ്റ്റേ ഉടമ ഹാരി ജോൺ ബെർണാഡ് അറിയിച്ചു.

സിഎസ്എംഎൽ നേതൃത്വത്തിലാണു കസ്റ്റംസ് ജെട്ടിയുടെ നവീകരണ ജോലികൾ നടത്തുന്നത്. 2 മാസം കൊണ്ടു തീർക്കേണ്ട ജോലി 6 മാസമായിട്ടും ഇഴഞ്ഞു നീങ്ങുകയാണ്. ഇതു സംബന്ധിച്ചു മനോരമ നേരത്തെ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു.

English Summary:

French Tourist Injured After Falling into Open Drain at Fort Kochi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com