ADVERTISEMENT

ബ്രസല്‍സ് ∙ യുഎസ് പ്രസിഡന്റെ തിരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിച്ച ഡോണള്‍ഡ് ട്രംപിന് അഭിനന്ദനങ്ങളുമായി ലോക നേതാക്കള്‍. അതേസമയം യൂറോപ്യന്‍ യൂണിയനും ജര്‍മനിക്കും അത്ര ആശ്വാസകരമല്ല ട്രംപിന്റെ തിരിച്ചുവരവ്.

ട്രംപിന്റെ വിജയത്തുൽ അഭിനന്ദനം അറിയിച്ച ആദ്യ ലോക നേതാക്കളില്‍ ഒരാളാണ് ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് ഷോള്‍സ്. രാജ്യത്തെ മറ്റു രാഷ്ട്രീയ പാര്‍ട്ടി നേതാക്കളും അഭിനന്ദനം അറിയിച്ചു. എന്നാല്‍, ജര്‍മനിയും യുഎസും തമ്മിലുള്ള ബന്ധം യുദ്ധാനന്തര കാലഘട്ടത്തില്‍ ഏറ്റവും വഷളായിരുന്നത് ട്രംപിന്റെ ആദ്യ പ്രസിഡന്‍ഷ്യല്‍ കാലഘട്ടത്തിലായിരുന്നു.

നാറ്റോ സഖ്യത്തിനുള്ള പിന്തുണ ട്രംപ് ഗണ്യമായി വെട്ടിക്കുറച്ചത് അടക്കം ഇതിനു കാരണമായിരുന്നു. ട്രംപിന്റെ തിരിച്ചുവരവ് യൂറോപ്പിനെ സംബന്ധിച്ച് വിനാശകരമാകാം എന്നുപോലും രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.

താന്‍ പ്രസിഡന്റായാല്‍ യുക്രെയ്ന്‍ യുദ്ധം ദിവസങ്ങള്‍ക്കുള്ളില്‍ അവസാനിപ്പിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു. റഷ്യക്കെതിരായ ചെറുത്തുനില്‍പ്പിന് യുക്രെയ്നു നല്‍കിവരുന്ന പിന്തുണയെല്ലാം നിര്‍ത്താനാണ് സാധ്യത. ട്രംപിന്റെ വിജയത്തില്‍ അഭിനന്ദനം അറിയിച്ചവരില്‍ റഷ്യന്‍ നേതാക്കളും ഉള്‍പ്പെടുന്നു. ഇസ്രയേല്‍ - പലസ്തീന്‍ വിഷയത്തിലും ട്രംപിന്റെ നിലപാടുകള്‍ നിര്‍ണായകമാകും.

യുറോപ്പില്‍ നിന്ന് യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന സാധനങ്ങള്‍ക്ക് പത്ത് ശതമാനം മുതല്‍ താരിഫ് വര്‍ധനയും ട്രംപിന്റെ അജന്‍ഡയിലുണ്ട്. അമേരിക്ക ഫസ്ററ് നയം തിരിച്ചു കൊണ്ടുവരുന്നതിന്റെ ഭാഗമാണിത്.

English Summary:

Trump’s Return to US Presidency Pushes European Leaders into a Huddle

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com