ADVERTISEMENT

ലണ്ടൻ ∙ ലണ്ടനിൽ നടക്കുന്ന ലോകത്തിലെ പ്രമുഖ ട്രാവൽ ആൻഡ് ടൂറിസം വ്യാപാര മേളയായ വേൾഡ് ട്രാവൽ മാർക്കറ്റിൽ (ഡബ്ല്യുടിഎം) കേരള ടൂറിസത്തിന്റെ പവിലിയൻ പ്രധാന ആകർഷണമായി. 'എ വണ്ടർഫുൾ വേൾഡ്' എന്ന പേരിൽ സ്ഥാപിച്ച പവിലിയനിൽ തത്സമയ കഥകളി പ്രകടനവും കേരളീയ കലാരൂപങ്ങളും പ്രധാന ശ്രദ്ധ ആകർഷിക്കുന്നുണ്ട്. പവിലിയന്റെ ഉദ്ഘാടനം ലണ്ടൻ ഇന്ത്യൻ ഹൈക്കമ്മീഷണർ വിക്രം കെ. ദൊരൈസ്വാമി നിർവഹിച്ചു.

kerala-tourism-pavilion-at-london-world-travel-market-6
ലണ്ടന്‍ വേള്‍ഡ് ട്രാവല്‍മാര്‍ക്കറ്റില്‍ കേരള ടൂറിസം പവിലിയൻ.
kerala-tourism-pavilion-at-london-world-travel-market-4
ലണ്ടന്‍ വേള്‍ഡ് ട്രാവല്‍മാര്‍ക്കറ്റില്‍ കേരള ടൂറിസം പവിലിയൻ.
kerala-tourism-pavilion-at-london-world-travel-market-5
ലണ്ടന്‍ വേള്‍ഡ് ട്രാവല്‍മാര്‍ക്കറ്റില്‍ കേരള ടൂറിസം പവിലിയൻ.
kerala-tourism-pavilion-at-london-world-travel-market-7
ലണ്ടന്‍ വേള്‍ഡ് ട്രാവല്‍മാര്‍ക്കറ്റില്‍ കേരള ടൂറിസം പവിലിയൻ.
kerala-tourism-pavilion-at-london-world-travel-market-3
ലണ്ടന്‍ വേള്‍ഡ് ട്രാവല്‍മാര്‍ക്കറ്റില്‍ കേരള ടൂറിസം പവിലിയൻ.
kerala-tourism-pavilion-at-london-world-travel-market-1

കേരളത്തിൽ നിന്നുള്ള ഔദ്യോഗിക പ്രതിനിധി സംഘത്തെ നയിക്കുന്നത് ‌ ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രനാണ്. കേരളത്തിലേക്കു വിദേശ വിനോദ സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി നടത്തുന്ന പ്രചാരണ പരിപാടികള്‍ക്കു മേളയിലെ പങ്കാളിത്തം ഗുണം ചെയ്യുമെന്ന് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. കേരള ടൂറിസത്തിന്റെ പവിലിയൻ കൂടാതെ ഇന്ത്യയിൽ നിന്നുള്ള 11 പവിലിയനുകൾ കൂടി ഡബ്ല്യുടിഎം വ്യാപാരമേളയിൽ പങ്കെടുത്തു.

English Summary:

Kerala Tourism Pavilion at London world travel market

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com