ADVERTISEMENT

വാട്ടർഫോർഡ് ∙ വാട്ടർഫോർഡ് ടൈഗേഴ്സ് സംഘടിപ്പിച്ച സെവൻസ് ഫുട്ബോൾ മേള സമാപിച്ചു. ജിഎഎ ക്ലബ് ഇൻഡോർ സ്റ്റേഡിയത്തിൽ പകലും രാത്രിയുമായി നടന്ന ഫുട്ബോൾ മേളയിൽ അണ്ടർ 30 , 30 പ്ലസ് എന്നീ വിഭാഗങ്ങളിലായി അയർലൻഡിലെ  18 ടീമുകൾ പങ്കെടുത്തു

waterford-tigers-conducted-sevens-tournament-3

30 പ്ലസ് കാറ്റഗറിയിൽ ഐറീഷ് ബ്ലാസ്റ്റേഴ്‌സ് ചാംപ്യൻ പട്ടം അണിഞ്ഞപ്പോൾ അണ്ടർ 30 വിഭാഗത്തിൽ ഡബ്ലിൻ യുണൈറ്റഡ് കിരീടം ചൂടി. ഐറിഷ് ടസ്ക്കേഴ്സ് 30 പ്ലസ് വിഭാഗത്തിൽ റണ്ണർ അപ്പും ആതിഥേയരായ വാട്ടർഫോർഡ് ടൈഗർസ് അണ്ടർ 30 വിഭാഗത്തിൽ റണ്ണർ അപ്പും ആയി. വാട്ടർഫോർഡ് കൗണ്ടി മേയർ കൗൺസിലർ ജയ്സൺ മർഫി ഫുട്ബോൾ മേള ഉദ്ഘാടനം ചെയ്തു. കായിക മേഖലയിൽ പ്രതിഭ തെളിയിച്ച ഷോൺ തമ്പി, ആന്യാ നായർ എന്നിവർക്ക് മേയർ പുരസ്കാരം നൽകി അനുമോദിച്ചു. 

waterford-tigers-conducted-sevens-tournament-1
waterford-tigers-conducted-sevens-tournament-2

അണ്ടർ 30 വിഭാഗത്തിൽ ഡബ്ലിൻ യുണൈറ്റഡിന്റെ ജാസിം മികച്ച കളിക്കാരനായും അനിരുദ്ധ് മികച്ച ഗോൾകീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. 30 പ്ലസ് വിഭാഗത്തിൽഐറിഷ് ടസ്ക്കേഴ്സിന്‍റെ പ്രണവ് മികച്ച കളിക്കാരനായും, ഐറിഷ് ബ്ലാസ്റ്റേഴ്സിന്റെ ഫെബിൻ ജോസഫ് മികച്ച ഗോൾ കീപ്പറായും തിരഞ്ഞെടുക്കപ്പെട്ടു. 

English Summary:

Waterford Tigers conducted sevens tournament

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com