ADVERTISEMENT

മോസ്കോ ∙ തിരഞ്ഞെടുപ്പു വിജയത്തിനു ശേഷം ഡോണൾഡ് ട്രംപ് വ്ലാഡിമിർ പുട്ടിനുമായി യുക്രെയ്ൻ യുദ്ധത്തെപ്പറ്റി ഫോണിൽ സംസാരിച്ചെന്ന യുഎസ് മാധ്യമ റിപ്പോർട്ടുകൾ ഒന്നാന്തരം ഭാവനയെന്ന് റഷ്യ വ്യക്തമാക്കി.

യുക്രെയ്നിലെ യുദ്ധം ഇനിയും വഷളാക്കരുതെന്ന് നിയുക്ത യുഎസ് പ്രസിഡന്റായ ട്രംപ് റഷ്യൻ പ്രസിഡന്റിനോട് ആവശ്യപ്പെട്ടെന്ന് വാഷിങ്ടൻ പോസ്റ്റ് പത്രമാണ് ആദ്യം റിപ്പോർട്ട് ചെയ്തത്. പ്രമുഖ മാധ്യമങ്ങൾ പോലും ഇങ്ങനെ ഇല്ലാക്കഥകൾ പരത്തുന്നത് ഇന്നത്തെ കാലത്ത് പ്രസിദ്ധീകരിച്ചുവരുന്ന വിവരങ്ങളുടെ ഗുണനിലവാരത്തെയാണു സൂചിപ്പിക്കുന്നതെന്ന് പുട്ടിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറ‍ഞ്ഞു.

ഫ്ലോറിഡയിലെ വസതിയി‍ൽനിന്നായിരുന്നു ട്രംപ് പുട്ടിനെ വിളിച്ചതെന്ന് മുൻ സർക്കാരുദ്യോഗസ്ഥനെ ഉദ്ധരിച്ചാണ് വാഷിങ്ടൻ പോസ്റ്റ് പത്രം വാർത്ത നൽകിയത്. യൂറോപ്പിൽ യുഎസിനുള്ള സൈനികസാന്നിധ്യത്തെക്കുറിച്ച് ഓർമിപ്പിച്ചായിരുന്നു പുട്ടിനുള്ള ഉപദേശം. ജനുവരി 20ന് അധികാരമേൽക്കുന്നതിനു മുൻപേ യൂറോപ്പിൽ സമാധാനസാധ്യതകൾ തേടുകയാണ് ട്രംപെന്നും റിപ്പോർട്ടിലുണ്ടായിരുന്നു.

English Summary:

Russia Denies Trump Call with Putin Urging Restraint in Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com