യുകെ മലയാളിയുടെ ഏഴ് കൃപാസന മരിയൻ ഭക്തിഗാനങ്ങൾ ഏഴ് ഭാഷകളിലേക്ക്
Mail This Article
ലണ്ടൻ/കോട്ടയം ∙ ഏഴ് കൃപാസന മരിയൻ ഭക്തിഗാനങ്ങൾ ഏഴ് ഭാഷകളിലേക്ക് മൊഴിമാറ്റം നടത്തുന്നതിന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ആശീര്‍വാദം നൽകി. കാക്കനാട് മൗണ്ട് സെന്‍റ് തോമസിലെ ശാലോം ഭവനിലായിരുന്നു ചടങ്ങ്. യുകെയിലെ മലയാളി ദമ്പതികളായ എസ്. സന്തോഷും ലിസി സന്തോഷും ചേര്‍ന്ന് രചിക്കുകയും ഈണം നൽകുകയും ചെയ്ത ഏഴു ഗാനങ്ങളാണ് തമിഴ്, കന്നഡ, ഹിന്ദി, തെലുങ്ക്, കൊങ്കിണി, അറബിക് തുടങ്ങിയ ഭാഷകളിലേക്ക് മൊഴിമാറ്റം ചെയുന്നത്.
അതാതുഭാഷകളിൽ പ്രാവീണ്യമുള്ള വ്യക്തികളാണ് ഇതിന് പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. മറ്റ് ഭാഷകളിലേക്കും മൊഴിമാറ്റം നടത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണ്
ഗോഡ്‌സ് മ്യൂസിക്കിന്‍റെ ബാനറിലാണ് ഗാനങ്ങളെല്ലാം പുറത്തുവന്നിരിക്കുന്നത്. ഫാ. തോമസ് ഉറുമ്പിടത്തില്‍, കെസിബിസി പ്രോലൈഫ് സമിതി സെക്രട്ടറി സാബു ജോസ്, കൃപാസനം അഡ്മിനിസ്‌ട്രേറ്റര്‍ സണ്ണി പരുത്തിയിൽ, ഔസേപ്പച്ചൻ കൃപാസനം, എസ്. തോമസ്, ലിസി സന്തോഷ് ഗോഡ്സ് മ്യൂസിക്കിന്‍റെ മീഡിയ കോഡിനേറ്റർമാരായ ഹെർഷൽ ചാലക്കുടിയും ഷോണും ചടങ്ങിൽ സംബന്ധിച്ചു.