വേള്‍ഡ് മലയാളി കൗണ്‍സില്‍ അയര്‍ലൻഡ് വനിതാ ഫോറം വാര്‍ഷികവും കേരള പിറവി ആഘോഷവും സംഘടിപ്പിച്ചു
Mail This Article
ഡബ്ലിന്‍ ∙ വേള്‍ഡ് മലയാളി കൗണ്‍സില്‍ വനിതാ ഫോറം വാര്‍ഷികവും കേരള പിറവി ആഘോഷവും സംഘടിപ്പിച്ചു. പാമേഴ്സ്ടൗണ്‍ സെന്‍റ് ലോര്‍ക്കന്‍സ് സ്കൂള്‍ ഹാളില്‍ നടന്ന പരിപാടിയിൽ ഗ്രേസ് മരിയ ബെന്നിയുടെ ഈശ്വരപ്രാര്‍ഥനാ ഗാന ആലപിച്ചു. ഫോറം ചെയര്‍പേഴ്സണ്‍ ജീജ വര്‍ഗീസ് ജോയി സ്വാഗതം ആശംസിച്ചു.
പ്രശസ്ത സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകയും, അയര്‍ലൻഡിലെ ഇന്ത്യന്‍ അംബാസഡര്‍ അഖിലേഷ് മിശ്രയുടെ ഭാര്യയുമായ റീതി മിശ്ര ഭദ്രദീപം കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. വനിതാ ഫോറത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാ പിന്തുണയും മിശ്ര വാഗ്ദാനം ചെയ്തു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ ആര്‍ട്സ് ആന്‍ഡ് കള്‍ചറല്‍ ഫോറം ഗ്ലോബൽ സെക്രട്ടറി രാജു കുന്നക്കാട്ട്, യൂറോപ്പ് റീജൻ ട്രഷറര്‍ ഷൈബു ജോസഫ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. സെക്രട്ടറി രഞ്ജന മാത്യു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പ്രസിഡന്‍റ് ജൂഡി ബിനു നന്ദി രേഖപ്പെടുത്തി.
തിരുവാതിര,ഭരതനാട്യം,കേരള നടനം, കൈകൊട്ടിക്കളി, നാടന്‍പാട്ടുകള്‍ കോര്‍ത്തിണക്കിയുള്ള ഡാന്‍സ്, കവിത, ഗാനങ്ങള്‍, നൃത്തനൃത്യങ്ങള്‍ കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതുന്ന കലാപരിപാടികള്‍ അരങ്ങേറി. 10 വനിതകള്‍ ചേര്‍ന്ന് ചെമ്മീനിലെ പെണ്ണാളേ.. പെണ്ണാളേ. എന്ന ഗാനത്തിന്റെ ദൃശ്യാവിഷ്കാരം അവതരിപ്പിച്ചു
ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത വേഷം ധരിച്ച് എത്തിയവരുടെ 'സാംസ്കാരിക ഫാഷന്‍ ഷോ 'പരിപാടിയുടെ ഭാഗമായി സംഘടിപ്പിച്ചുരുന്നു.
മഞ്ജു റിന്‍ഡോ, ഫിജി സാവിയോ,ഡെല്‍ന എബി എന്നിവരായിരുന്നു പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാര്‍. പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായി ഷീന അജു, ശാലിനി വര്‍ഗീസ്, ബിനില ജിജോ, ഓമന വിന്‍സെന്‍റ്, ലിന്‍സി സുരേഷ്, രവിത ഷെല്‍ബിന്‍, ഏലിയാമ്മ ജോസഫ് എന്നിവരും ട്രസ്ററിമാരായ റൂബി സെബാസ്ററ്യന്‍, വിന്‍സി ബെന്നി എന്നിവരും പ്രവര്‍ത്തിച്ചു.
വേള്‍ഡ് മലയാളി കൗണ്‍സില്‍ യൂറോപ്പ് റീജൻ വൈസ് പ്രസിഡന്‍റ് ബിജു വൈക്കം, പ്രൊവിന്‍സ് സെക്രട്ടറി റോയി പേരയില്‍, ട്രഷറര്‍ മാത്യു കുര്യാക്കോസ് തുടങ്ങിവരുള്‍പ്പെടെ നൂറിലധികം പേര്‍ പങ്കെടുത്തു. വനിതാ ഫോറം യൂറോപ്പ് റീജനല്‍ കോ ഓര്‍ഡിനേറ്റര്‍ രാജി ഡൊമിനിക് അവതാരകയായി.
ഡെയിലി ഡിലൈറ്റ്, ടൈലക്സ്, സ്പൈസ് വില്ലേജ്, റിയാല്‍ട്ടോ, ഉര്‍വി ഫാഷന്‍സ്, ഷീല പാലസ്, എക്സ്പ്രസ്സ് ഹെല്‍ത്ത്, ഒലിവ്സ് റെസ്റേറാറന്‍റ്, ലെ ദിവാനോ സോഫാസ്, ആവണി എന്നിവരായിരുന്നു സ്പോണ്‍സര്‍മാര്‍. ജോസഫ് കളപ്പുരക്കല്‍ ഗിഫ്റ്റ് ഹാമ്പര്‍ സ്പോണ്‍സര്‍ ചെയ്തു.