ADVERTISEMENT

വത്തിക്കാൻ സിറ്റി ∙  പാടുംപാതിരി എന്നറിയപ്പെടുന്ന സിഎംഐ സഭാഗം റവ. ഡോ. പോള്‍ പൂവത്തിങ്കലും പ്രശസ്ത വയലിനിസ്റ്റ് മനോജ് ജോർജും ചേര്‍ന്ന് സംഗീതം നല്‍കി ഒരുക്കിയ ആത്മീയ സംഗീത ആല്‍ബം 'സര്‍വേശ' ഫ്രാന്‍സിസ് മാർപാപ്പ  പ്രകാശനം ചെയ്തു.  ഡോ. കെ.ജെ. യേശുദാസ്, ഫാ. പോള്‍ എന്നിവർക്ക് പുറമെ 100 വൈദികരും, 100 കന്യാസ്ത്രീകളും ചേര്‍ന്ന് ആലപിച്ച ഈ ആല്‍ബം വത്തിക്കാനില്‍ നടന്ന രാജ്യാന്തര കോൺഫറന്‍സില്‍ വച്ചാണ്  മാർപാപ്പ  പ്രകാശനം ചെയ്തത്.

pope-francis-released-the-spiritual-music-album-sarvesha1

സംഗീത സംവിധായകരായ ഫാ. പോള്‍ പൂവത്തിങ്കലും മനോജ് ജോര്‍ജ്ജും ചേര്‍ന്ന് സമര്‍പ്പിച്ച ഫലകത്തില്‍ കൈയ്യൊപ്പിട്ടാണ് ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഈ ആല്‍ബം പ്രകാശനം ചെയ്തത്. ഇത് ആദ്യമായാണ് ഒരു ഇന്ത്യന്‍ സംഗീത ആല്‍ബം ഫ്രാന്‍സിസ് മാർപാപ്പ പ്രകാശനം ചെയ്യുന്നത് എന്ന അപൂർവതയും ഈ പ്രകാശനത്തിനുണ്ട്. 

 ഈ ആല്‍ബത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് മണ്‍മറഞ്ഞ സംസ്കൃത പണ്ഡിതന്‍ പ്രഫ. പി.സി. ദേവസ്യാ രചിച്ച ക്രിസ്തു ഭാഗവതം എന്ന ഗ്രന്ഥത്തിലെ "സ്വര്‍ഗസ്ഥനായ പിതാവേ" എന്ന സംസ്കൃത ഗീതമാണ്. കര്‍ണാടിക് സംഗീതത്തിലെ 'നഠഭൈരവി' രാഗത്തില്‍ പാശ്ചാത്യ സംഗീത സാങ്കേതികവിദ്യകളെ സമന്വയിപ്പിച്ചാണ് ഈ ഗീതത്തിന് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്.

ഹോളിവുഡിലായിരുന്നു ആല്‍ബത്തിന്‍റെ ചേംബര്‍ ഓര്‍ക്കസ്ട്രേഷന്‍. ഗ്രാമി പുരസ്കാര ജേതാവ് രാകേഷ് ചൗരസ്യയും ചേര്‍ന്നാണ് ആല്‍ബത്തിനു പശ്ചാത്തല സംഗീതം ഒരുക്കിയത്. തൃശൂരിലും അമേരിക്കയിലും വച്ചാണ് ലോകോത്തര നിലവാരത്തിലാണ് ഈ  ഗാനത്തിന്‍റെ റെക്കോര്‍ഡിങ്ങും മിക്സിങ്ങും നിര്‍വഹിക്കപ്പെട്ടത്.

ഈ സംഗീത നിര്‍മിതിയില്‍ നിന്നുള്ള വരുമാനം തൃശൂര്‍ ചേതന ഗാനശ്രമത്തിലെ ഭിന്നശേഷി കുട്ടികളുടെ മസ്തിഷ്ക വികസനത്തിനുള്ള ന്യൂറോളജിക് മ്യൂസിക് തെറാപ്പിക്കായാണു വിനിയോഗിക്കുകയെന്ന് ആശ്രമാധികാരികള്‍ അറിയിച്ചു. മനോജ് ജോര്‍ജിന്‍റെ യു ട്യൂബിലൂടെ ലോകമെങ്ങും ആല്‍ബം ഇപ്പോള്‍ വൈറലാവുകയാണ്.

English Summary:

Pope Francis released the spiritual music album 'Sarvesha'

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com