കാര്‍ലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ
Mail This Article
വത്തിക്കാന്‍സിറ്റി ∙ ഏപ്രിലില്‍ കാര്‍ലോ അക്യുട്ടിസിനെ വിശുദ്ധനായി പ്രഖ്യാപിക്കുമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ അറിയിച്ചു. 2025 ഏപ്രില്‍ 25 മുതല്‍ 27 വരെയുള്ള റോമിൽ നടക്കുന്ന കൗമാരക്കാരുടെ ജൂബിലി ആഘോഷത്തിലായിരിക്കും പ്രഖ്യാപനം.
2006 ഒക്ടോബര്‍ 12 ന് ഇറ്റലിയിലെ മോന്‍സയില്‍ രക്താര്‍ബുദം ബാധിച്ചാണ് അക്യൂട്ടിസ് മരിച്ചത്. 15–ാം വയസ്സിൽ മരിച്ച കാർലോ അക്യൂട്ടിസിനെ 2020 ഒക്ടോബർ 10നാണ് വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിച്ചത്.
മില്ലെനിയൽ തലമുറയില്‍ നിന്നും വിശുദ്ധപദവിയിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ആദ്യത്തെ വ്യക്തിയാണ് അക്യുട്ടിസ്. കംപ്യൂട്ടര്‍ പ്രോഗ്രാമിങ്ങും വിഡിയോ ഗെയിമിങ്ങും ഏറെ ഇഷ്ടപ്പെട്ടിരുന്ന അക്യുട്ടിസ് 11–ാം വയസ്സിൽ അസീസിയിലെ സ്വന്തം ഇടവകയ്ക്ക് വെബ്സൈറ്റ് ആരംഭിച്ചാണ് വിശ്വാസ പ്രചാരണത്തിനു തുടക്കമിട്ടത്.
വിശുദ്ധരെ പ്രഖ്യാപിക്കുന്നതിനു സഭ അംഗീകരിച്ച അദ്ഭുതങ്ങൾ രേഖപ്പെടുത്തി ശ്രദ്ധേയനായി. 1925ല്‍ 24–ാം വയസ്സില്‍ അന്തരിച്ച വാഴ്ത്തപ്പെട്ട പിയര്‍ ജോര്‍ജിയോ ഫ്രാസാറ്റിയെ ജൂലൈ അവസാനമോ ഓഗസ്റ്റ് ആദ്യമോ വിശുദ്ധനായി പ്രഖ്യാപിക്കുമെന്നും മാര്‍പാപ്പാ അറിയിച്ചു.