'മിസ് ആന്‍ഡ് മിസിസ് മലയാളി യുകെ’ മത്സരം നാളെ; സംഗീതരാവ് ഹാരോ ഗ്രേറ്റ് ഹാളിൽ
Mail This Article
ലണ്ടൻ ∙ മിസ് ആൻഡ് മിസസ് മലയാളി യുകെ ബ്യൂട്ടി പേജന്‍റ് നാളെ. ഹാരോയിലെ പ്രശസ്തമായ ഗ്രേറ്റ് ഹാളിലാണ് മിസ് ആൻഡ് മിസിസ് മലയാളി യുകെ ബ്യൂട്ടി പേജന്‍റ് അരങ്ങേറുന്നത്. പ്രശസ്ത ഫാഷന്‍ ഡിസൈനറും സൗസിക ബ്രാന്‍ഡിന്റെ സ്ഥാപകനുമായ കമല്‍രാജ് മണിക്കത്താണ് സൗന്ദര്യമത്സരത്തിന് നേതൃത്വം നൽകുന്നത്
പ്രമുഖ ലൈഫ്സ്റ്റൈല്‍ ബ്രാന്‍ഡായ വൈബ്രന്‍റ്സ് ലണ്ടന്‍ കമ്പനിയാണ് എൽഇഡി സ്ക്രീൻ, പിഎ സിസ്റ്റം, ലൈറ്റിങ് തുടങ്ങിയ പശ്ചാത്തല സൗകര്യങ്ങൾ ഒരുക്കുന്നത്. എബി ജോസ്, ബോണിസൺ വി.ജെ, ദീപ നായര്‍, സ്മൃതി രാജ്, പാര്‍വതി പിള്ള, ഏഞ്ജല്‍ റോസ്, ജിജോ ജോ, അശ്വതി അനീഷ്, ഷാരോണ്‍ സജി, ചാൾസ് എഡ്, അനിൽ ലോനപ്പൻ, പ്രിയ രഞ്ജിത് എന്നിവര്‍ ഉള്‍പ്പെടുന്ന ഈ മേഖലയിലെ പരിചയസമ്പന്നരാണ് കമൽരാജിനൊപ്പം പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നത്. പ്രിന്‍സ് സേവ്യര്‍, നിവേദ്യ നിജീഷ്, സുപ്രഭാ എന്നിവരാണ്. അവതാരകരായെത്തുന്നത്.
ടിക്കറ്റുകള്‍ക്കും കൂടുതൽ വിവരങ്ങള്‍ക്കും: 07774966980 / 07397558321