യുകെയിൽ വാഹനാപകടത്തിൽ സൈക്ലിസ്റ്റ് മരിച്ച സംഭവം: മലയാളി വനിതയ്ക്ക് തടവ് ശിക്ഷ
Mail This Article
×
ഹാൻഡ്‌ഫോർത്ത് ∙ ഹാൻഡ്‌ഫോർത്തിലെ ടേബ്ലി റോഡിൽ സൈക്ലിസ്റ്റ് വാഹനാപകടത്തിൽ മരിച്ച കേസിൽ മലയാളി വനിതയ്ക്ക് തടവ് ശിക്ഷ വിധിച്ച് ചെസ്റ്റർ ക്രൗൺ കോടതി. സീന ചാക്കോ (42 ) യ്ക്ക് നാല് വർഷം തടവ് ശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. സൈക്ലിസ്റ്റ് എമ്മ സ്മോൾവുഡ് (62 ) ആണ് അപകടത്തിൽ മരിച്ചത്.
പ്രതി, ലൈസൻസും ഇൻഷുറൻസും ഇല്ലാതെയാണ് വാഹനം ഓടിച്ചത്. അപകടം സംഭവിച്ച ശേഷം വാഹനം നിർത്തിയില്ലെന്നും കോടതി കണ്ടെത്തി. അപകടകരമായി വാഹനം ഓടിച്ചതിന് പ്രതി ആദ്യം കുറ്റസമ്മതം നടത്തി. 2023 സെപ്റ്റംബർ 14 നാണ് സംഭവം നടന്നത്. ഗുരുതരമായി പരുക്കേറ്റ സൈക്കിൾ യാത്രികയെ വഴിയാത്രക്കാരും പാരാമെഡിക്കുകളും ചേർന്നാണ് ആശുപത്രിയിലേക്ക് കൊണ്ടുപോയി. സെപ്റ്റംബർ 17 ന് മരണം സംഭവിച്ചു.
English Summary:
Four-year jail term for driver who killed cyclist in Handforth
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.